മെഡി. കോളജ് യാത്രക്കിടെ നാലുപവൻെറ മാല നഷ്ടപ്പെട്ടു കോട്ടയം: മെഡിക്കൽ കോളജിലേക്കുള്ള യാത്രക്കിടെ പത്തനാപുരം സ്വദേശിനിയുടെ നാലുപവൻെറ സ്വർണമാല കാണാതായി. യാത്രക്കിടെ വീണുപോയതാണെന്നാണ് കരുതുന്നത്. പത്തനാപുരം കുണ്ടയം സ്വദേശിനി രാവിലെ സ്കൂട്ടറിൽ കോന്നിയിലെത്തി അവിടെനിന്ന് സഹോദരിക്കൊപ്പമാണ് ആശുപത്രിയിലേക്ക് പുറപ്പെട്ടത്. ആ സമയത്ത് മാല കഴുത്തിലുണ്ടായിരുന്നു. കോന്നിയിൽനിന്ന് പത്തനംതിട്ടയിലേക്കും അവിടെനിന്ന് കോട്ടയത്തേക്കുമുള്ള ബസിലുമാണ് കയറിയത്. കോട്ടയം നഗരത്തിലിറങ്ങിയശേഷം സ്വകാര്യ ബസ് സ്റ്റാൻഡിലേക്ക് നടന്നുപോയി. അവിടെനിന്ന് മെഡി. കോളജ് ബസിലും കയറി. തിരിച്ച് കോട്ടയം-തിരുവല്ല-പത്തനംതിട്ട വഴി ബസിൽ കോന്നിയിലെത്തി. വീട്ടിലെത്തിയപ്പോഴാണ് മാലയും ലോക്കറ്റും കാണാനില്ലെന്നറിയുന്നത്. പത്തനാപുരം പൊലീസിൽ പരാതി നൽകി. കണ്ടുകിട്ടുന്നവർ 9048726079, 8075506720 എന്നീ നമ്പറുകളിൽ അറിയിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.