ടി.ആർ. രഘുനാഥൻ എൽ.ഡി.എഫ്‌ ജില്ല കൺവീനർ

കോട്ടയം: എൽ.ഡി.എഫ്‌ ജില്ല കൺവീനറായി സി.പി.എം ജില്ല സെക്രട്ടേറിയറ്റംഗം ടി.ആർ. രഘുനാഥനെ തെരഞ്ഞെടുത്തു. സി.ഐ.ടി.യു ജില്ല സെക്രട്ടറിയും കോട്ടയം അർബൻ ബാങ്ക്‌ പ്രസിഡന്റുമാണ്‌. പള്ളം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റുമായിരുന്നു. പ്രഫ. എം.ടി. ജോസഫ്‌ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന്‌ വ്യാഴാഴ്‌ച ചേർന്ന യോഗമാണ്‌ പുതിയ കൺവീനറെ തെരഞ്ഞെടുത്തത്‌. ------- KTL TR REGHUNATHAN ---------- അധ്യാപക നിയമനം കോട്ടയം: പേരൂര്‍ ഗവ.ജെ.ബി.എല്‍.പി സ്‌കൂളില്‍ അധ്യാപക തസ്തികയിലെ രണ്ട് ഒഴിവുകളില്‍ നിയമനത്തിന് മേയ് 31ന് രാവിലെ 11ന്​ അഭിമുഖം നടത്തും. ടി.ടി.സി/ഡിഎഡ്, കെ-ടെറ്റ് യോഗ്യതയുള്ളവര്‍ അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. -------- ഒറ്റത്തവണ പ്രമാണ പരിശോധന കോട്ടയം: ജില്ലയിൽ വിവിധ വകുപ്പുകളിൽ എൽ.ഡി.ക്ലർക്ക് ( കാറ്റഗറി നമ്പർ 207/2019) തസ്തികയുടെ സാധ്യതാപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ ഒറ്റത്തവണ പ്രമാണ പരിശോധന മേയ് 30 മുതൽ കോട്ടയം ജില്ല പി.എസ്.സി ഓഫിസിൽ ആരംഭിക്കും. സാധ്യതാപ്പട്ടികയിൽ ഉൾപ്പെട്ടിട്ടും അറിയിപ്പ് ലഭിക്കാത്തവർ പി.എസ്.സി ഓഫിസുമായി ബന്ധപ്പെടണം. ഫോൺ: 0481 2578278.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.