ലൈസന്‍സില്ല: ഫാക്ടറി ഉടമകള്‍ക്ക് പിഴ

ചുമത്തി കോട്ടയം: ലൈസന്‍സില്ലാതെയും നിയമങ്ങള്‍ ലംഘിച്ചും പ്രവര്‍ത്തിച്ച ഫാക്ടറിക്കെതിരെ ഫാക്ടറീസ് ആൻഡ്​ ബോയിലേഴ്‌സ് ഇന്‍സ്‌പെക്ടര്‍ ഫയല്‍ ചെയ്ത കേസില്‍ പിഴശിക്ഷ. കുറിച്ചിത്താനത്ത് പ്രവര്‍ത്തിച്ചിരുന്ന പഴയിടം ഫുഡ് വെ​​​​േഞ്ച്വർസ്​ പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ പി.ഡി. മോഹന്‍, ഡയറക്ടര്‍ സതീഷ് മോഹന്‍ എന്നിവര്‍ക്കാണ് പാലാ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്​ 30,000 രൂപ വീതം പിഴ ശിക്ഷ വിധിച്ചത്. ---------------------- അക്കൗണ്ട്സ് എക്സിക്യൂട്ടീവ് കോഴ്സ് പ്രവേശനം കോട്ടയം: കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സംയുക്താഭിമുഖ്യത്തിൽ കെ.എ.എസ്. ഇ വഴി നടപ്പിലാക്കുന്ന സങ്കൽപ്പ് പദ്ധതിയുടെ ഭാഗമായി പൂഞ്ഞാർ ഐ.എച്ച്.ആർ.ഡി എഞ്ചിനീയറിംഗ് കോളേജിൽ ആരംഭിക്കുന്ന അക്കൗണ്ട്സ് എക്സിക്യൂട്ടീവ് ഹൃസ്വകാല സർട്ടിഫിക്കറ്റ് കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കൊമേഴ്സ് മുഖ്യ വിഷയമായി ഹയർ സെക്കണ്ടറി പഠിച്ചവർക്കും ബി കോം, ബിബിഎ , ബി.എ സാമ്പത്തിക ശാസ്ത്രം എന്നിവയിൽ ഡിഗ്രിയും സാമ്പത്തിക മേഖലയിൽ രണ്ട് വർഷത്തെ പ്രവർത്തി പരിചയവുമുള്ളവർക്കും അപേക്ഷിക്കാം. പ്രായം 18 നും 45 നും മധ്യേ. നാല് മാസം ദൈർഘ്യമുള്ള കോഴ്സ് പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര നൈപുണ്യവികസന മന്ത്രാലയത്തി‍ൻെറ അംഗീകൃത സർട്ടിഫിക്കറ്റും സ്വകാര്യ കമ്പനികളിൽ തൊഴിലവസരവും ലഭിക്കും.ഫോൺ: 9446122060.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.