പൈതൃക കൈത്തൊഴിലുകൾ സംരക്ഷിക്കണം- എം.എൽ.എ

ഏറ്റുമാനൂർ: കേരളത്തിലെ പൈതൃക കൈത്തൊഴിൽ രംഗത്തുള്ളവരുടെ വൈദഗ്ധ്യം രാജ്യത്തിനാകെ അഭിമാനമാണെന്ന് മോൻസ് ജോസഫ് എം.എൽ.എ പറഞ്ഞു. ഈ രംഗത്ത് പ്രവർത്തിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനും നിലനിർത്താനും പദ്ധതികൾ ആവശ്യമാണെന്നും എം.എൽ.എ അഭിപ്രായപ്പെട്ടു. ഹെറിഡിറ്ററി ആർട്ടിസാൻസ് യൂനിയൻ ആഭിമുഖ്യത്തിൽ കരകൗശല മേഖലയിൽ ജോലി ചെയ്യുന്നവർക്കുവേണ്ടി കേന്ദ്ര ഹാൻഡിക്രാഫ്റ്റ് കോർപറേഷൻ സംഘടിപ്പിച്ച യോഗ്യത പരിശോധന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹാൻഡി ക്രാഫ്റ്റ് ​പ്രമോഷൻ ഓഫിസർ കെ.ആർ. ലെനിൻ രാജ് അധ്യക്ഷത വഹിച്ചു. പൈതൃക തൊഴിൽ മേഖയിൽ നിസ്തുലസേവനം നടത്തുന്ന ശ്രീധരൻ നട്ടാശ്ശേരിയെ ബി.ജെ.പി ജില്ല പ്രസിഡന്‍റ്​ ലിജിൻ ലാൽ ആദരിച്ചു. ആർട്ടിസാൻസ് യൂനിയൻ ഭാരവാഹികളായ ഗണേഷ് ഏറ്റുമാനൂർ, ജി. നടരാജൻ, നിധീഷ് സോമൻ, ബിജു കൃഷ്ണ, കെ.കെ. അനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി. --------- KTL ETR 2: കേന്ദ്ര ഹാൻഡി ക്രാഫ്റ്റ് കോർപറേഷൻ സംഘടിപ്പിച്ച ആർട്ടിസാൻസ് യോഗ്യത പരിശോധന ക്യാമ്പ് മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.