ലഹരിയു​ടെ പിടിയിൽ ഇടറോഡ്

പൊൻകുന്നം: രാജേന്ദ്രമൈതാനത്തുനിന്ന് ചിറക്കടവ് റോഡിലേക്കെത്തുന്ന 200 മീറ്റർ ദൈർഘ്യമുള്ള ഇടറോഡ് ലഹരി ഉപയോഗക്കാരുടെ താവളമായി. ലഹരി കൈമാറ്റത്തിനുള്ള സുരക്ഷിത കേന്ദ്രം കൂടിയാണ് ഇവിടം. പൊലീസ് പട്രോളിങ്ങില്ലാത്തത് ഇത്തരക്കാർക്ക് തുണയുമായി. രാവിലെ എട്ടുവരെയുള്ള സമയത്തും സന്ധ്യകഴിയുമ്പോഴുമാണ് കളം കൈയടക്കുന്നത്. കോളജ് വിദ്യാർഥികൾ ഉൾപ്പെടെ ലഹരി ഉപയോഗക്കാർ ഇവിടെയെത്തുന്നുണ്ട്. പൊലീസിന്റെ ശ്രദ്ധയിൽപെടാതെ സുരക്ഷിത മദ്യപാന ഇടമായും ഈ റോഡ്​ മാറിയിട്ടുണ്ട്​. -------- KTL VZR 1 Lahari Road ചിത്രവിവരണം പൊൻകുന്നം രാജേന്ദ്രമൈതാനത്തുനിന്ന് ചിറക്കടവ് റോഡിലേക്കുള്ള ഇടറോഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.