പെരുവന്താനത്ത്​ വർണക്കൂട്ട് പദ്ധതിക്ക് തുടക്കം

മുണ്ടക്കയം ഈസ്റ്റ്: വനിത ശിശു വികസന വകുപ്പ് സൈക്കോ സോഷ്യൽ പദ്ധതി പ്രകാരം പെരുവന്താനം പഞ്ചായത്തിൽ വർണക്കൂട്ട് പദ്ധതിക്ക് തുടക്കം. കൗമാരക്കാരുടെ കലാകായിക ശേഷി വർധിപ്പിക്കുന്നതിനും മാനസിക പിന്തുണ നൽകുന്നതിനും ഉതകുന്ന പ്രവർത്തനങ്ങളും സെമിനാറുകളും അംഗൻവാടികൾ കേന്ദ്രീകരിച്ച് സംഘടിപ്പിക്കും. പഞ്ചായത്ത് പ്രസിഡന്‍റ്​ ഡൊമിന സജി ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ്​ പ്രസിഡന്‍റ്​ ഷാജി പുല്ലാട്ട് അധ്യക്ഷത വഹിച്ചു. ജാഗ്രത സമിതി കൺവീനർ അഡ്വ. പ്രീത ഹരിദാസ്, ജനമൈത്രി പൊലീസ് എ.എസ്​.ഐ സിന്ധു എന്നിവർ ക്ലാസിന് നേതൃത്വം നൽകി. -------------- KTL WBL Varnakoott PVM പെരുവന്താനത്ത്​ വർണക്കൂട്ട് പദ്ധതി പഞ്ചായത്ത് പ്രസിഡൻറ് ഡൊമിന സജി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.