കെ.എസ്.ഇ.ബി ജീവനക്കാരുടെ എണ്ണവും ശമ്പളവും വർധിപ്പിക്കൽ: വിശദീകരണത്തിന്​ കൂടുതൽ സമയം അനുവദിച്ചു

കൊ​ച്ചി: വൈ​ദ്യു​തി നി​ര​ക്ക്​ കൂ​ട്ടാ​നി​ട​യാ​ക്കും​വി​ധം വൈ​ദ്യു​തി വ​കു​പ്പ്​ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണ​വും ശ​മ്പ​ള​വും വ​ർ​ധി​പ്പി​ക്കു​ന്ന​ത്​ ത​ട​യ​ണ​മെ​ന്ന ഹ​ര​ജി​യി​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ കെ.​എ​സ്.​ഇ.​ബി​ക്ക്​ ഹൈ​കോ​ട​തി കൂ​ടു​ത​ൽ സ​മ​യം അ​നു​വ​ദി​ച്ചു. കേ​ര​ള ഹൈ​ടെ​ൻ​ഷ​ൻ ആ​ൻ​ഡ് എ​ക്‌​സ്‌​ട്രാ ഹൈ ​ടെ​ൻ​ഷ​ൻ ഇ​ൻ​ഡ​സ്ട്രി​യ​ൽ ഇ​ല​ക്ട്രി​സി​റ്റി ക​ൺ​സ്യൂ​മേ​ഴ്‌​സ് അ​സോ. ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ ചീ​ഫ് ജ​സ്‌​റ്റി​സ് എ​സ്. മ​ണി​കു​മാ​ർ, ജ​സ്റ്റി​സ് ഷാ​ജി പി.​ചാ​ലി എ​ന്നി​വ​രു​ൾ​പ്പെ​ട്ട ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ്. വി​ശ​ദീ​ക​ര​ണ​ത്തി​ന്​ കൂ​ടു​ത​ൽ സ​മ​യം ന​ൽ​ക​ണ​മെ​ന്ന കെ.​എ​സ്.​ഇ.​ബി​യു​ടെ ആ​വ​ശ്യം അ​നു​വ​ദി​ച്ച കോ​ട​തി ഹ​ര​ജി ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞ്​ പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി. ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണ​വും ശ​മ്പ​ള​വും വ​ർ​ധി​പ്പി​ക്കാ​നു​ള്ള ബോ​ർ​ഡി​ന്‍റെ ഉ​ത്ത​ര​വു​ക​ളെ​യാ​ണ് ഹ​ര​ജി​യി​ൽ ചോ​ദ്യം​ചെ​യ്യു​ന്ന​ത്. തൊ​ഴി​ലാ​ളി യൂ​നി​യ​നു​ക​ളു​ടെ സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്നാ​ണ് ഇ​ത്ത​ര​മൊ​രു തീ​രു​മാ​ന​മെ​ന്നും അ​ടി​സ്ഥാ​ന​ശ​മ്പ​ള​ത്തി​ൽ 40 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നും ഹ​ര​ജി​യി​ൽ പ​റ​യു​ന്നു. ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള വ​ർ​ധ​ന​ക്ക്​ സ​ർ​ക്കാ​ർ അം​ഗീ​കാ​രം ന​ൽ​കു​ന്ന​തു​വ​രെ വൈ​ദ്യു​തി നി​ര​ക്ക്​ കൂ​ട്ട​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഉ​പ​ഹ​ര​ജി​യും ഇ​തോ​ടൊ​പ്പം ന​ൽ​കി​യി​ട്ടു​ണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.