കൂട്ടിക്കൽ: പഞ്ചായത്ത് നടപ്പാത സ്വകാര്യവ്യക്തി മതിൽകെട്ടി കൈവശപ്പെടുത്തിയതായി പരാതി. മുണ്ടക്കയം, കൂട്ടിക്കൽ പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന മൂന്നാംമൈൽ ചിന്നവളവിൽ പുല്ലകയാറ്റിലേക്കുള്ള പഞ്ചായത്ത് നടപ്പാതയാണ് സ്വകാര്യവ്യക്തി മതിൽ നിർമിച്ച് കൈവശപ്പെടുത്തിയതായി ആരോപണമുയർന്നത്. 1981-82 കാലഘട്ടത്തിൽ വാർഡ് അംഗമായിരുന്ന കെ.സി. തോമസ് കണ്ടത്തിൽ പഞ്ചായത്തിന്‍റെ ആസ്തി വികസനഫണ്ട് ഉപയോഗിച്ചും കൊക്കയാർ പഞ്ചായത്തുമായി സഹകരിച്ചും പരിസരവാസിയായ കൊച്ചാനിമൂട്ടിൽ കുടുംബത്തിന്‍റെ സാമ്പത്തിക സഹായത്തോടെ നിർമിച്ച നടപ്പാതയാണ് സ്വകാര്യവ്യക്തി കൈയേറിയത്. കൊക്കയാർ പഞ്ചായത്തിലെ പൂവഞ്ചി നിവാസികൾക്ക് മുണ്ടക്കയം, കൂട്ടിക്കൽ പ്രദേശങ്ങളിൽ യാത്രചെയ്യുന്നതിനുള്ള എളുപ്പമാർഗമാണ് ഈ നടപ്പാത. കൂടാതെ മൂന്നാംമൈൽ നിവാസികൾ വേനൽക്കാലത്ത് തുണികൾ അലക്കുന്നതിനും കുളിക്കുന്നതിനും വെള്ളം ശേഖരിക്കുന്നതിനും പുല്ലകയാറ്റിലേക്ക് പോകുന്നതും ഈ നടപ്പാതയിലൂടെയാണ്. സ്റ്റോപ് മെമ്മോ നൽകിയിട്ടും നിർമാണപ്രവർത്തനങ്ങൾ നടത്തിവരുന്ന നിലയിലായിരുന്നു. നടപ്പാത കൈയേറിയത് ശ്രദ്ധയിൽപെട്ട മുണ്ടക്കയം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ദിലീഷ് ദിവാകരനും അംഗം ജോമി തോമസും പഞ്ചായത്ത് ജീവനക്കാരും സ്ഥലം സന്ദർശിക്കുകയും വാർഡ് അംഗം ജോമി തോമസിന്‍റെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ നിർമാണ പ്രവർത്തനങ്ങൾ പൊളിച്ചുനീക്കുകയും നടപാത സഞ്ചാരയോഗ്യമാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.