കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല - സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിട്ടുള്ള മെഗ ജോബ് ഫെയർ - 2022 ബുധനാഴ്ച രാവിലെ 10ന് സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രൊ വൈസ് ചാൻസലർ പ്രഫ. സി.ടി. അരവിന്ദകുമാർ ഉദ്ഘാടനം ചെയ്യും. ഫോൺ: 9895474642. ................. നൈപുണ്യ വികസനത്തിന് ഊന്നൽ നൽകണം -എം.പി കോട്ടയം: പുതുതലമുറയിൽപെട്ട വിദ്യാർഥികൾക്ക് ഉയർന്നവിദ്യാഭ്യാസം നൽകുന്നതിനൊപ്പം നൈപുണ്യ വികസനത്തിനുവേണ്ട പ്രത്യേക പരിശീലനങ്ങളും നൽകേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് ജോസ് കെ. മാണി എം.പി. മഹാത്മാഗാന്ധി സർവകലാശാല - സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നൈപുണ്യ വികസന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫിനിഷിങ് സ്കൂളിന്‍റെ ഉദ്ഘാടനം സിൻഡിക്കേറ്റംഗം പ്രഫ. പി.എസ്. സുകുമാരൻ നിർവഹിച്ചു. സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് മേധാവി പ്രഫ. പി.ടി. ബാബുരാജ് അധ്യക്ഷത വഹിച്ചു. ഡോ. അനീജ് സോമരാജ്, ഡോ. ബ്രിജേഷ് ജോർജ് ജോൺ, ഇ. രാജേഷ്, ഡോ. സിനു തോമസ് എന്നിവർ സംസാരിച്ചു. ഫോട്ടോ: KTL MP എം.ജി സർവകലാശാല-സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നൈപുണ്യ വികസന പരിപാടി ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.