കുടയംപടി കവലയിൽ കാർ വാഹനങ്ങളിലും വൈദ്യുതി തൂണിലും ഇടിച്ചു

കോട്ടയം: കുടയംപടി കവലയിൽ വാഹനാപകടം. നിയന്ത്രണംവിട്ട കാർ മറ്റ്​ രണ്ടുവാഹനങ്ങളിലും വൈദ്യുതി തൂണിലും ഇടിച്ചു. ആർക്കും പരിക്കില്ല. അപകടത്തെ തുടർന്ന്​ കുടയംപടിയിലും പരിസരപ്രദേശത്തും വൈദ്യുതി മുടങ്ങി. കുടയംപടി -മെഡിക്കൽ കോളജ് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. മെഡിക്കൽ കോളജ് ഭാഗത്തേക്ക്​ പോകുകയായിരുന്ന കാർ നിയന്ത്രണംവിട്ട് റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിലും പെട്ടി ഓട്ടോറിക്ഷയിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറും ഓട്ടോറിക്ഷയും പൂർണമായും തകർന്നു. മുന്നോട്ട് നീങ്ങിയ കാർ വീണ്ടും റോഡരികിലെ തൂണിലും ഇടിച്ചു. തൂൺ ഒടിഞ്ഞതിനെ തുടർന്ന് കെ.എസ്.ഇ.ബി അധികൃതർ സ്ഥലത്തെത്തി. അറ്റകുറ്റപ്പണി നടത്തി പ്രദേശത്തെ വൈദ്യുതി വിതരണം പുനരാരംഭിച്ചു. പടം: ktl car acdnt കുടയംപടി കവലയിൽ അപകടത്തിൽപെട്ട കാർ ..........................

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.