മുണ്ടക്കയം: സഹകരണ കൺസ്യൂമർ സ്റ്റോറും കൺസ്യൂമർ ഫെഡുമായി ചേർന്ന് നടത്തുന്ന സ്കൂൾ വിപണിക്ക് തുടക്കമായി. മുണ്ടക്കയം സർവിസ് കോഓപറേറ്റിവ് ബാങ്ക് പ്രസിഡന്‍റ് റോയ് കപ്പലുമാക്കൽ സ്കൂൾ വിപണിയുടെ ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് ഭരണസമിതി അംഗം ആൻസമ്മ അഗസ്റ്റിൻ, ജോൺ റാഫേൽ ജേക്കബിന് ബുക്ക് നൽകി ആദ്യ വിൽപന നിർവഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്‍റ് എം.ഐ. അൻസാരി, ബെന്നി ചേറ്റുകുഴി, ഡോ.എൻ. ഷാജി, റെജി വാര്യമറ്റം, പി.സി. സൈമൺ, ജോണി ആലപ്പാട്ട്, സെബാസ്റ്റ്യൻ ചുള്ളിത്തറ, കെ.എൻ. വിനോദ്, ടി.സി. സയ്ദ് മുഹമ്മദ്, സെക്രട്ടറി മിനു മാത്യു, സാബു ഷംസിർ, ഷംസുദ്ദീൻ, ലിജി, അനീഷ്, തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.