ശബരിമല: മത്സരം പൊടിപാറുന്ന തൃക്കാക്കരയിൽ ഉമ തോമസിന്‍റെ വിജയത്തിന് പ്രാർഥനയുമായി എൽദോസ് കുന്നപ്പള്ളി എം.എൽ.എ ശബരിമലയിൽ. ചൊവ്വാഴ്ച രാവിലെയാണ് മകൻ സെബാസ്റ്റ്യനും രണ്ട് സുഹൃത്തുക്കൾക്കുമൊപ്പം പെരുമ്പാവൂർ എം.എൽ.എയും എറണാകുളം ഡി.സി.സി വൈസ്പ്രസിഡന്റുമായ എൽദോസ് കുന്നപ്പള്ളി ദർശനത്തിനെത്തിയത്. പേഴ്സനൽ സ്റ്റാഫംഗം ഉൾപ്പെടെയുള്ള രണ്ട് സുഹൃത്തുക്കളും ഇരുമുടിക്കെട്ടുമായാണ് മല കയറിയത്. രാവിലെ ദർശനം നടത്തി സന്നിധാനത്ത് വിശ്രമിച്ചശേഷം ഉച്ചകഴിഞ്ഞാണ് മലയിറങ്ങിയത്. മുമ്പ് ജില്ല പഞ്ചായത്ത് പ്രസിഡന്‍റായിരിക്കുമ്പോൾ കലക്ടർ രാജമാണിക്യത്തിനൊപ്പവും മലകയറിയിട്ടുള്ള എൽദോസ് ഇത് ആറാം തവണയാണ് അയ്യപ്പസ്വാമിയെ കാണാൻ എത്തുന്നത്. ഇത്തവണ യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസിന്‍റെ വിജയത്തിന് പ്രാർഥനയുമായാണ് എത്തിയതെന്ന് എം.എൽ.എ പറഞ്ഞു. ചിത്രം PTG 50 DARSANAM എൽദോസ് കുന്നപ്പള്ളി എം.എൽ.എ ശബരിമലയിൽ ദർശനം നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.