ഈരാറ്റുപേട്ട: വെള്ളക്കെട്ടിൽ അപകടകരമായ രീതിയിൽ കെ.എസ്.ആർ.ടി.സി ബസ് ഓടിച്ചതിന് സസ്‌പെൻഷനിലായിരുന്ന ജീവനക്കാരനെ തിരിച്ചെടുത്തു. കെ.എസ്.ആർ.ടി.സി ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവർ എസ്. ജയദീപിനെയാണ് എട്ടു മാസത്തെ സസ്‌പെൻഷനുശേഷം സർവിസിൽ പ്രവേശിച്ചത്. സസ്‌പെൻഷൻ പിൻവലിച്ചെങ്കിലും അച്ചടക്ക നടപടിയുടെ ഭാഗമായി ഗുരുവായൂരിലേക്ക് സ്ഥലംമാറ്റിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സിക്ക് നഷ്ടമുണ്ടായ തുക ഇയാൾ തിരിച്ചടച്ചിരുന്നു. അഞ്ചുലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കെ.എസ്.ആർ.ടി.സി കണക്കാക്കിയത്. ഈ തുക അടച്ചതോടെയാണ് നടപടി പിൻവലിച്ചത്. ആറുമാസത്തേക്കായിരുന്നു സസ്‌പെൻഷൻ. ഇതിന്‍റെ കാലാവധിയും പൂർത്തിയായിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ പൂഞ്ഞാറിലായിരുന്നു സംഭവം. ശക്തമായ മഴയെത്തുടർന്ന് പൂഞ്ഞാർ സെന്‍റ് മേരീസ് പള്ളിക്കു മുന്നിൽ രൂപപ്പെട്ട വലിയ വെള്ളക്കെട്ടിലേക്ക് ജയദീപ് ബസ് ഓടിച്ചിറക്കുകയായിരുന്നു. വ്യാപക പ്രതിഷേധം ഉയർന്നതോടെ ഗതാഗതമന്ത്രി ആന്‍റണി രാജുവിന്‍റെ നിർദേശപ്രകാരം കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടർ ജയദീപിനെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു. യാത്രക്കാരുടെ ജീവന് ഭീഷണിയാകുകയും ബസിന് നാശനഷ്ടമുണ്ടാക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഒരാൾപൊക്കത്തിലുള്ള വെള്ളക്കെട്ടിൽ മുക്കാൽ ഭാഗവും മുങ്ങിയ ബസിൽനിന്ന് നാട്ടുകാരാണ് യാത്രക്കാരെ പുറത്തെത്തിച്ചത്. ബസ് പിന്നീട് വലിച്ച് കരക്കുകയറ്റി. സസ്‌പെൻഷനിലായ ശേഷം ജയദീപ് കെ.എസ്.ആർ.ടി.സിക്കെതിരെയും ഗതാഗത മന്ത്രിക്കെതിരെയും രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു. സസ്‌പെൻഷൻ ലഭിച്ചത് തബലകൊട്ടി ആഘോഷിച്ചത് സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തിരുന്നു. പടം ജയദീപ് വെള്ളക്കെട്ടിൽ ഓടിച്ച ബസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.