വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പൊതുയോഗം

ചാമംപതാൽ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചാമംപതാൽ യൂനിറ്റി‍ൻെറ പൊതുയോഗവും അനുമോദനച്ചടങ്ങും പുതിയ ഭരണസമിതിയുടെ തെരഞ്ഞെടുപ്പും നടന്നു. പ്രസിഡന്‍റ്​ ടി.എച്ച്. ഉമ്മറി‍ൻെറ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം വാഴൂർ പഞ്ചായത്ത് പ്രസിഡന്‍റ്​ വി.പി. റെജി ഉദ്ഘാടനം ചെയ്തു. സമിതി ജില്ല വൈസ് പ്രസിഡന്‍റ്​ മുജീബ്റഹ്​മാൻ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. ടി.എച്ച്. ഉമ്മറിനെ ആദരിച്ചു. യൂനിറ്റ് സെക്രട്ടറി ടി.എ. സലീം റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. വൈസ് പ്രസിഡന്‍റ്​ വി.എസ്. അബ്ദുൽ സലാം, സതീഷ് ബാബു, എൻ.ഇ. നവാസ്, ട്രഷറർ ജോസഫ് പി.കെ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി.എച്ച്. ഉമ്മർ (പ്രസി), വി.എസ്. അബ്ദുൽ സലാം (വൈസ് പ്രസി), ടി.എ. സലീം മൾബറി (സെക്ര), എ.കെ. സതീശൻ നായർ (ജോ. സെക്ര), പി.കെ. ജോസഫ് (ട്രഷ). KTL VZR 1 Vyapari Vyavasai ചിത്രവിവരണം വ്യാപാരി വ്യവസായി ഏകോപന സമിതി ചാമംപതാൽ യൂനിറ്റ് സമ്മേളനത്തിൽ യൂനിറ്റ് പ്രസിഡന്‍റ്​ ടി.എച്ച്. ഉമ്മറിനെ ആദരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.