പഞ്ചായത്ത്‌ ഓഫിസിലേക്ക് മാർച്ചും ധർണയും

മുണ്ടക്കയം: പ്രളയത്തിൽ തകർന്ന വെള്ളനാടി വള്ളക്കടവ് പാലം ഉടൻ നിർമിക്കണമെന്നാവശ്യപ്പെട്ട് യു.ടി.യു.സി, ഐ.എൻ.ടി.യു.സി യൂനിയനുകളുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്‍റ്​ റോയ് കപ്പലുമാക്കൽ ഉദ്ഘാടനം ചെയ്യും. ആർ.എസ്.പി ലോക്കൽ സെക്രട്ടറി സിജു കൈതമറ്റം അധ്യക്ഷത വഹിക്കും. വെള്ളനാടി, വട്ടക്കാവ്, ഇഞ്ചിയാനി, പുലിക്കുന്ന് നിവാസികളുടെ ഏക ആശയമായിരുന്നു വള്ളക്കടവ് പാലം. ഇരുകരകളുടെയും ഏക യാത്രാമാർഗം നിലച്ചതോടെ തൊഴിലാളികളും ദുരിതത്തിലാണ്. ആറ്റിൽ ജലനിരപ്പ് ഉയർന്നാൽ തോട്ടത്തിലേക്ക് ടാപ്പിങ്ങിന്​ പോകണമെങ്കിൽ മുണ്ടക്കയംവഴി വാഹനത്തിൽ എത്തേണ്ടിവരും. ഐ.എൻ.ടി.യു.സി ജനറൽ സെക്രട്ടറി കെ.കെ. ജനാർദനൻ, യു.ടി.യു.സി ജനറൽ സെക്രട്ടറി ഇ.വി. തങ്കപ്പൻ. ഡി.സി.സി അംഗം കെ.എസ്. രാജു, ആർ.എസ്.പി ലോക്കൽ സെക്രട്ടറി സിജു കൈതമറ്റം, കെ.ജി. ഷാജി തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.