കോട്ടയം: നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം. സംഭവത്തിൽ ആർക്കും പരിക്കില്ല. തിങ്കളാഴ്ച രാത്രി 9.30 ഓടെ കോട്ടയം-ചുങ്കം റോഡിൽ ചാലുകുന്നിന് സമീപമായിരുന്നു അപകടം. യുവാക്കളുടെ സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കോട്ടയം ഭാഗത്തേക്കുവന്ന കാർ നിയന്ത്രണംവിട്ട് റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിൻെറ മുൻഭാഗം പൂർണമായും തകർന്നു. അപകടത്തെ തുടർന്ന് ഗതാഗതവും വൈദ്യുതിയും തടസ്സപ്പെട്ടു. നാട്ടുകാർ ചേർന്നാണ് വാഹനം റോഡരികിലേക്ക് മാറ്റിയിട്ടത്. കൺട്രോൾ റൂം പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. കെ.എസ്.ഇ.ബി അധികൃതരെത്തി വൈദ്യുതി വിച്ഛേദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.