കടുത്തുരുത്തി: അർബൻ സഹകരണ ബാങ്ക് ചെയർമാനെതിരെ അവിശ്വാസത്തിന് നോട്ടീസ്. കേരള കോൺഗ്രസ് എമ്മിലെ അഞ്ച് അംഗങ്ങളാണ് അവിശ്വാസത്തിന് നോട്ടിസ് നൽകിയിരിക്കുന്നത്. ഈ മാസം 23 ന് അവിശ്വാസ പ്രമേയം ചർച്ചക്ക് എടുക്കുമെന്ന് വൈക്കം സഹകരണ അസിസ്റ്റൻറ് രജിസ്ട്രാർ അറിയിച്ചു. നേരത്തേ സഹകരണ വകുപ്പ് നടത്തിയ പരിശോധനയിൽ മൂന്ന് കോടിയോളം രൂപയുടെ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. തുടർന്ന് കോട്ടയം ജോയന്‍റ് രജിസ്ട്രാർ ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയിരുന്നു. ഇതിനെതിരെ ഭരണസമിതിയിലെ ആറ് കോൺഗ്രസ് അംഗങ്ങളും കേരള കോൺഗ്രസ് എമ്മിലെ നാലും പേരും ജോസഫ് ഗ്രൂപ്പിലെ ഒരംഗവും ചേർന്ന് ഹൈകോടതിയിൽ റിട്ട് ഫയൽ ചെയ്തു. എന്നാൽ, മൂന്ന് കോൺഗ്രസ് അംഗങ്ങളും കേരള കോൺഗ്രസ് എമ്മിലെ ഒരംഗവും വിട്ടുനിന്നു. തുടർന്ന് രജിസ്ട്രാറുടെ പിരിച്ചുവിടൽ നടപടിയിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി കോടതി പിരിച്ചുവിടൽ ഉത്തരവ് റദ്ദാക്കുകയും നയപരമായ തീരുമാനങ്ങൾ ഒന്നും എടുക്കാതെ ഭരണസമിതിക്ക് തുടരാമെന്നും ഉത്തരവായിരുന്നു. നിലവിൽ യു.ഡി.എഫ്. ഭരിക്കുന്ന ഭരണ സമിതിയിൽ കോൺഗ്രസിന് 9 അംഗങ്ങളും കേരളകോൺഗ്രസ് (എം) 5, കേരള കോൺഗ്രസ് ജോസഫിന് 1 ഉം വീതമാണ് അംഗങ്ങൾ. ഇതിൽ കേരള കോണ്ഗ്രസ്(എം) അംഗങ്ങളാണ് അവിശ്വാസത്തിനു നോട്ടീസ് കൊടുത്തിരിക്കുന്നത്. ഇതിനിടെ വിഷയത്തിൽ കോൺഗ്രസ് അംഗങ്ങൾ രണ്ട് ചേരിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.