ഉണങ്ങിയ മരങ്ങൾ വെട്ടിനീക്കി

പെരുവ: അപകട ഭീഷണി ഉയർത്തി റോഡരികിൽ ഉണങ്ങി നിന്ന വൻമരങ്ങൾ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വയത്തിൽ വെട്ടിമാറ്റി. കുന്നപ്പിള്ളി കല്ലുമട ജങ്​ഷനിൽനിന്ന മരങ്ങളാണ് വെട്ടിമാറ്റിയത്. വർഷങ്ങളായി ഉണങ്ങിനിന്ന മരം വെട്ടിമാറ്റണമെന്നാവശ്യപ്പെട്ട് നിരവധി തവണ പൊതുമരാമത്ത് വകുപ്പിനെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. ചുവട് ദ്രവിച്ച് ഏതുനേരവും നിലംപൊത്താവുന്ന അവസ്ഥയിലായിരുന്നു മരങ്ങൾ. അഗ്നിരക്ഷ സേന, കെ.എസ്.ഇ.ബി, പൊലീസ്, പൊതുമരാമത്ത് വകുപ്പ് എന്നീ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് മരങ്ങൾ വെട്ടിമാറ്റിയത്. മുളക്കുളം പഞ്ചായത്ത് പ്രസിഡന്‍റ്​ ടി.കെ. വാസുദേവൻ നായർ, പഞ്ചായത്തംഗങ്ങളായ പോൾസൺ ആനക്കുഴി, എ.കെ. ഗോപാലൻ തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.