രാമപുരം: കനത്തമഴയില്‍ കൂടപ്പുലത്ത് പാലത്തിന്‍റെ സംരക്ഷണഭിത്തി തകര്‍ന്നു. കൂടപ്പുലം സ്‌കൂള്‍-കൂഴമല -ഇടക്കോലി -ചൂലത്തടി ഭാഗത്തേക്കുള്ള റോഡിലെ ചൂലത്തടി പാലത്തിന്‍റെ സംരക്ഷണ ഭിത്തിയാണ് തകര്‍ന്നത്. ഇതോടെ വാഹന ഗതാഗതവും പ്രതിസന്ധിയിലായി. ഇടക്കോലി ഭാഗത്തുനിന്ന് കൂടപ്പുലത്തേക്കുള്ള പ്രധാന വഴിയായതിനാല്‍ ഇത് യാത്രക്കാര്‍ക്കും വൻദുരിതമാണ് സൃഷ്ടിക്കുന്നത്. ഈ പ്രദേശത്തുള്ളവര്‍ മൂന്ന് കിലോമീറ്ററോളം താണ്ടിയാണ് കൂടപ്പുലം ക്ഷേത്രം, പാല്‍ സൊസൈറ്റി, വായനശാല, പോസ്റ്റ് ഓഫിസ്, കൂടപ്പുലം സ്‌കൂള്‍ എന്നിവിടങ്ങളിലേക്ക് വാഹനവുമായി എത്തുന്നത്. പഞ്ചായത്തിന്റെ കീഴില്‍വരുന്ന ഈ പാലം ഉടന്‍തന്നെ ബലപ്പെടുത്തിയില്ലെങ്കില്‍ അടുത്ത മഴയില്‍ തോട്ടില്‍ പതിക്കുന്ന നിലയിലാണ്. 25 വര്‍ഷത്തോളം പഴക്കമേ പാലത്തിനുള്ളൂ എന്നും നിര്‍മാണത്തിലെ അപാകതയാണ് പാലം തകരുവാന്‍ കാരണമെന്നും നാട്ടുകാർ പറയുന്നു. സംരക്ഷണഭിത്തിയുടെ പുറംഭാഗം മാത്രമേ കരിങ്കല്‍ ഉപയോഗിച്ച് കെട്ടിയിട്ടുള്ളൂഎന്നും ഉള്ളിലേക്ക് കാട്ടുകല്ല് അടുക്കിയാണ് കെട്ടിയിരിക്കുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.