ദേശീയപാത വികസനം: സർവകലാശാലക്ക്​ നഷ്ടം കിട്ടാത്തതിൽ ഗുരുതര വീഴ്ചയെന്ന് അക്കൗണ്ടൻറ് ജനറൽ

കോ​ഴി​ക്കോ​ട്​: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​നു​വേ​ണ്ടി സ്ഥ​ലം വി​ട്ടു​ന​ൽ​കി​യ കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​ക്ക് ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​യി​ൽ​നി​ന്ന് ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​ത്ത​തി​ൽ അ​ക്കൗ​ണ്ട​ൻ​റ് ജ​ന​റ​ലി​ന്റെ രൂ​ക്ഷ വി​മ​ർ​ശ​നം. കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്സി​റ്റി ആ​ക്ട് അ​നു​സ​രി​ച്ച് ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം സ​ർ​വ​ക​ലാ​ശാ​ല​ക്കാ​ണെ​ന്ന കാ​ര്യം ഹൈ​വേ അ​തോ​റി​റ്റി​യെ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തി​ൽ അ​ധി​കാ​രി​ക​ൾ പ​രാ​ജ​യ​പ്പെ​ട്ട​താ​ണ്​ കാ​ര​ണം. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് അ​പാ​ക​ത സം​ഭ​വി​ച്ച​തി​നാ​ൽ സ​ർ​വ​ക​ലാ​ശാ​ല​ക്ക്​ ഏ​റെ ന​ഷ്​​ട​മു​ണ്ടാ​വും. ഹൈ​വേ വി​ക​സ​നം കാ​ര​ണം ത​ക​രു​ന്ന വാ​ട്ട​ർ പൈ​പ്പ് ലൈ​ൻ പു​നഃ​സ്ഥാ​പി​ക്കാ​ൻ ന​ഷ്ട​പ​രി​ഹാ​രം കി​ട്ടാ​ത്ത​തി​നാ​ലാ​യി​ല്ല. പൈ​പ്പ് ലൈ​ൻ മാ​റ്റി സ്ഥാ​പി​ക്കാ​ൻ 19 കോ​ടി രൂ​പ ചെ​ല​വു വ​രും. ഹൈ​വേ അ​തോ​റി​റ്റി ത​യാ​റാ​ക്കി​യ പ​ദ്ധ​തി​യി​ൽ പൈ​പ്പ് ലൈ​ൻ ഉ​ള്ള കാ​ര്യം പ​രാ​മ​ർ​ശി​ച്ചി​ല്ല. ഹൈ​വേ അ​തോ​റി​റ്റി​യെ സ​ർ​വ​ക​ലാ​ശാ​ല ഇ​ക്കാ​ര്യം അ​റി​യി​ച്ച​തു​മി​ല്ല. നാ​ഷ​ന​ൽ ഹൈ​വേ അ​തോ​റി​റ്റി​ക്ക് ഭൂ​മി കൈ​മാ​റു​ന്ന കാ​ര്യം അ​തോ​റി​റ്റി​യു​മാ​യി സം​സാ​രി​ച്ചി​രു​ന്ന​ത് ര​ജി​സ്ട്രാ​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു. ഗു​രു​ത​ര വീ​ഴ്ച​യി​ൽ സ​ർ​വ​ക​ലാ​ശാ​ല​ക്ക് മൊ​ത്തം ന​ഷ്ടം 120 കോ​ടി​യി​ലേ​റെ വ​രു​മെ​ന്നാ​ണ്​ പ​റ​യു​ന്ന​ത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.