പൊൻകുന്നം: ചെറുവള്ളി റെഡ് ചാരിറ്റബിൾ സൊസൈറ്റിയും 259ാം നമ്പർ അംബികാവിലാസം എൻ.എസ്.എസ് കരയോഗവും ചേർന്ന് 22ന് അർബുദ നിർണയം, ജീവിതശൈലീ രോഗനിർണയം എന്നിവക്കായി ക്യാമ്പ് നടത്തും. ചെറുവള്ളി അംബികാവിലാസം എൻ.എസ്.എസ് ഹാളിൽ നടത്തുന്ന അർബുദ സുരക്ഷ ക്യാമ്പിന് ടാറ്റയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന കാർക്കിനോസ് ഹെൽത്ത് കെയർ നേതൃത്വം നൽകും. രക്തസമ്മർദം, പ്രമേഹം എന്നിവയുടെ പരിശോധനയും നടത്തും. പങ്കെടുക്കുന്നവർ 18ന് മുമ്പ് രജിസ്റ്റർ ചെയ്യണം. ഫോൺ: 9446982262, 7593814501, 94467 56601.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.