എക്‌സ് സർവിസ്‌മെൻ യൂനിറ്റ് തുടങ്ങി

പൊൻകുന്നം: നാഷനൽ എക്‌സർവിസ്‌മെൻ കോഓഡിനേഷൻ കമ്മിറ്റിയുടെ വിഴിക്കിത്തോട് യൂനിറ്റ് പ്രവർത്തനം തുടങ്ങി. ചേനപ്പാടി, പരുന്തന്മല, വിഴിക്കിത്തോട്, കൂവപ്പള്ളി പ്രദേശങ്ങളിൽനിന്നുള്ള അംഗങ്ങളെ ഉൾപ്പെടുത്തിയാണ് യൂനിറ്റ്. ജില്ല പ്രസിഡന്റ് ബി. ചന്ദ്രശേഖരൻനായർ അധ്യക്ഷതവഹിച്ചു. സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി എ.ആർ. വിജയൻനായർ ചെറുവള്ളി, ദക്ഷിണമേഖല സെക്രട്ടറി ബെന്നി കാരക്കാട്ട്, രക്ഷാധികാരി കെ.എസ്. തോമസ്, താലൂക്ക് പ്രസിഡന്റ് ഡൊമിനിക് ആന്‍റണി, സെക്രട്ടറി ഇ.ജി. പ്രകാശ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: രാജശേഖരൻ നായർ(രക്ഷാധികാരി), സിബി ജോസഫ്(പ്രസി), നീലകണ്ഠപിള്ള(വൈസ്​ പ്രസി), സാജു സ്‌കറിയ (സെക്ര), രാജേഷ്(ജോ. സെക്ര), വിജയകുമാർ (ഖജാ). KTL VZR 4 Ex - Service നാഷനൽ എക്‌സ്​ സർവിസ്‌മെൻ കോഓഡിനേഷൻ കമ്മിറ്റി വിഴിക്കിത്തോട് യൂനിറ്റി‍ൻെറ രൂപവത്കരണ യോഗത്തിൽ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി എ.ആർ. വിജയൻ നായർ ചെറുവള്ളി മുഖ്യപ്രഭാഷണം നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.