ആശുപത്രി ഉപകരണങ്ങൾ കൈമാറി

പൊൻകുന്നം: വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിക്ക് ഉപകരണങ്ങള്‍ കൈമാറി. 100 ബെഡ് സൈഡ് ലോക്കർ, 140 കസേരകൾ, വാട്ടർ പ്യൂരിഫയർ, കൂളർ ഉൾപ്പെടെ 7.50 ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് നൽകിയത്. ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്‌ ഉപകരണങ്ങൾ ആശുപത്രി സൂപ്രണ്ട് ഡോ.എം. ശാന്തിക്ക് കൈമാറി. വാഴൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ് ​മുകേഷ് കെ.മാണി അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻമാരായ ഷാജി പാമ്പൂരി, ലത ഷാജന്‍, ബ്ലോക്ക് പഞ്ചായത്ത്​ അംഗങ്ങളായ ബി. രവീന്ദ്രന്‍ നായര്‍, മിനി സേതുനാഥ്, ലത ഉണ്ണികൃഷ്ണന്‍, ബി.ഡി.ഒ പി.എൻ. സുജിത്, നഴ്സിങ്​ സൂപ്രണ്ട് പി.ജി. അംബിക തുടങ്ങിയവർ സംസാരിച്ചു. KTL VZR 2 Hospital Equipments കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിക്കുള്ള ഉപകരണങ്ങൾ ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ആശുപത്രി സൂപ്രണ്ട് ഡോ. എം. ശാന്തിക്ക് കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.