വൈക്കം: വൈക്കം-വെച്ചൂർ റോഡിൽ അപകടക്കെണിയായിരുന്ന ചേരുംചുവട് ജങ്ഷനിലെ കുഴികൾ അടച്ചു. സംസ്ഥാന സർക്കാർ ശബരിമല ഉത്സവ പ്രവൃത്തികളിൽപ്പെടുത്തി വൈക്കം തെക്കേനട റോഡ് ഒരുകോടി എട്ടുലക്ഷം വിനിയോഗിച്ച് നവീകരിക്കുന്നതിൻെറ ഭാഗമായാണ് കുഴികൾ നികത്തി ഇന്‍റർലോക്ക് കട്ട പാകിയത്. ചേരുംചുവട് മുതൽ ഷാപ്പ് ജങ്ഷൻ വരെയും റോഡ് ഗതാഗതയോഗ്യമാക്കും. വൈക്കം മഹാദേവ ക്ഷേത്രത്തിൻെറ ചുറ്റിലുമുള്ള എല്ലാ റോഡും ബി.എം ബി.സി നിലവാരത്തിലാകും. പടം: ചേരുംചുവട് ജങ്ഷനിലെ കുഴികൾ അടച്ച് ഇന്‍റർലോക്ക് കട്ട പാകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.