ചങ്ങനാശ്ശേരി: ഇന്ത്യയിലെ മുസ്ലിം സമൂഹം നന്മക്കുവേണ്ടി നിലകൊള്ളുന്നതിനൊപ്പം ഖുർആൻ അനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തേണ്ടതുണ്ടെന്ന് ഓൾ ഇന്ത്യ മുസ്ലിം പേഴ്സനൽ ലോബോർഡ് അംഗം ഷുക്കൂർ അൽഖാസിമി പറഞ്ഞു. പുതൂർപ്പള്ളി മുസ്ലിം ജമാഅത്തിന് കീഴിൽ പ്രവർത്തിക്കുന്ന പുഴവാത് ഹിദായത്തുൽ ഇസ്ലാം തഹ്ഫീളുൽ ഖുർആൻ കോളജിൻെറ പ്രഥമ വാർഷിക സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഡോ. ഹാഫസ് അർഷദ് ബാഖവി സമ്മേളനം ഉദ്ഘാടനം ചെയ്തു. പുതൂർപ്പള്ളി ജമാഅത്ത് പ്രസിഡന്‍റ് പി.എസ്.എം. ബഷീർ അധ്യക്ഷതവഹിച്ചു. പഴയപള്ളി ജമാഅത്ത് പ്രസിഡന്‍റ് ഹാഷിം കൈതക്കളം, പുതൂർപ്പള്ളി ജമാഅത്ത് വൈസ് പ്രസിഡന്‍റ് എം.എസ്. നൗഷാദ്, ട്രഷറർ പി.എ. ഷാഹുൽഹമീദ്, തഹ്ഫീളുൽ ഖുർആൻ ഹിഫ്ള് കോളജ് പ്രിൻസിപ്പൽ മുഹമ്മദ് ഷമീർ മൗലവി, ഹിദായത്ത് മസ്ജിദ് ഇമാം മുഹമ്മദ് മൂസ ബാഖവി, ജമാഅത്ത് സെക്രട്ടറി എം.എച്ച്. മുഹമ്മദ് ഹനീഫ, ജോ. സെക്രട്ടറി ഷമീർ എന്നിവർ സംസാരിച്ചു. ചങ്ങനാശ്ശേരിയിൽ ഖുർആൻ പൂർണമായി മനഃപാഠമാക്കിയ 40 ഹാഫിദുകളെ ഖുർആൻ പരിഭാഷയും കാഷ് അവാർഡും നൽകി ചടങ്ങിൽ ആദരിച്ചു. ജമാഅത്ത് കമ്മിറ്റി അംഗങ്ങളായ ഹിദായത്തുല്ല ഖാൻ, മുഹമ്മദ് ഹനീഫ, ഹാറൂൺ പറക്കവട്ടി, റഷീദ് ആരമല എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ക്യാപ്ഷൻ: ktl palli പുഴവാത് ഹിദായത്തുൽ ഇസ്ലാം തഹ്ഫീളുൽ ഖുർആൻ കോളജ് വാർഷികസമ്മേളനം ഡോ. ഹാഫസ് അർഷദ് ബാഖവി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.