മുണ്ടക്കയം: ഒരാഴ്ചയായി നിലക്കാതെ തുടരുന്ന മഴ ഇളംകാട് ടോപ്പ്, മൂപ്പന്‍മല, മ്ലാക്കര പ്രദേശങ്ങളിലെ ജനങ്ങളെ ഭീതിയിലാക്കുന്നു. ഈ നില തുടര്‍ന്നാല്‍ നിലവിലുള്ള താൽക്കാലിക സഞ്ചാരസൗകര്യവും നഷ്ടമാവുമോ എന്നതാണ് ഇവരുടെ പേടി. കൂട്ടിക്കല്‍ പഞ്ചായത്തിൻെറ ഏറ്റവും അറ്റത്താണ് ഏഴാം വാര്‍ഡായ ഇളംകാട് ടോപ്പ്. ടൗണിന് സമീപമുള്ള ചെറിയ കലുങ്ക് പാലം പ്രളയത്തില്‍ ഇരുന്നുപോയി. പൂര്‍ണമായി തകര്‍ന്നുപോകാത്തതിനാല്‍ ഇതിനുമുകളിലൂടെ പതിയെ വാഹനങ്ങള്‍ കയറ്റാനാകും. മഴ ശക്തമായാൽ ഈ പാലവും അപകടത്തിലാകും. പൂര്‍ണമായി തകര്‍ന്ന മറ്റൊരു പാലത്തില്‍ താല്‍ക്കാലികമായി തടികൊണ്ട് നിര്‍മിച്ച ഭാഗത്തുകൂടിയാണ് കാല്‍നടക്കാരും ചെറിയ വാഹനങ്ങളും കടന്നുപോകുന്നത്. വലിയ വാഹനങ്ങള്‍ക്കായി പാലത്തിനുതാഴെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് താൽക്കാലിക റോഡ് നിര്‍മിച്ചിരുന്നു. എന്നാല്‍, മഴപെയ്ത് വെള്ളം വന്നതോടെ ഈ റോഡ് ഇടിഞ്ഞുതാഴ്ന്നു. ഇപ്പോള്‍ ഓട്ടോകളും ബൈക്കും മാത്രമേ പാലത്തിലൂടെ കടക്കൂ. ഓട്ടോകൾ ഇതുവഴി പോകാന്‍ തയാറാവാത്തതിനാൽ കാല്‍നടയായാണ് ജനങ്ങളുടെ ആശ്രയം. പാലത്തിന് തുക അനുവദിച്ചിട്ടുണ്ട് എന്നാണ് അധികൃതര്‍ പറയുന്നത്. KTL WBL Elankad paalam പ്രളയത്തില്‍ നഷ്ടമായ പാലത്തിനുപകരം നാട്ടുകാർ തയാറാക്കിയ താൽക്കാലിക സംവിധാനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.