ഇടവമാസപൂജകള്‍ക്കായി ശബരിമല നടതുറന്നു

ശബരിമല: ഇടവമാസപൂജകള്‍ക്കായി ശബരിമല ശ്രീധര്‍മശാസ്താക്ഷേത്രനട തുറന്നു. ശനിയാഴ്ച വൈകീട്ട്​ അഞ്ചിന്​ ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി നടതുറന്ന് ശ്രീകോവിലിനുള്ളിലെ ദീപങ്ങള്‍ തെളിച്ചു. ആഴിയിൽ മേൽശാന്തി അഗ്​നി പകർന്നതിനുശേഷം ഭക്തരെ പടികയറാൻ അനുവദിച്ചു. നിരവധി പേരാണ് ആദ്യദിനം ദർശനത്തിനെത്തിയത്. ശനിയാഴ്ച പ്രത്യേക പൂജകൾ ഒന്നും ഉണ്ടായിരുന്നില്ല. രാത്രി 7.30ന് ഹരിവരാസനം പാടി നടയടച്ചു. ഇടവം ഒന്നായ ഞായറാഴ്ച പുലര്‍ച്ച അഞ്ചിന്​ നടതുറക്കും. തുടര്‍ന്ന് നിർമാല്യദര്‍ശനവും പതിവ് അഭിഷേകവും മഹാഗണപതി ഹോമവും നടക്കും. ഉദയാസ്തമയ പൂജ, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ നട തുറന്നിരിക്കുന്ന എല്ലാ ദിവസവും ഉണ്ടാകും. 19ന് രാത്രി 10ന്​ ഇടവമാസപൂജകള്‍ പൂര്‍ത്തിയാക്കി നടയടക്കും. പടം: PTG71sabarimala ഇടവമാസപൂജകൾക്കായി തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി ശബരിമല നട തുറക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.