നെല്ല് സംഭരിക്കാതെ ചൂഷണത്തിന് സർക്കാർ കൂട്ടുനില്‍ക്കുന്നു -വി.ജെ. ലാലി

ചങ്ങനാശ്ശേരി: കൊയ്ത നെല്ല് സംഭരിക്കാതെ മില്ലുകാരുടെ ചൂഷണത്തിന് കര്‍ഷകരെ വിട്ടുകൊടുക്കുന്ന നടപടിയാണ് ഗവ. സ്വീകരിക്കുന്നതെന്ന്​ കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗം വി.ജെ. ലാലി ആരോപിച്ചു. നെല്ല് സംഭരിക്കേണ്ട സിവില്‍ സപ്ലൈസ് മന്ത്രിയും എം.എല്‍.എയും പാടശേഖരത്തിലെത്തി നെല്ല് സംഭരിക്കണമെന്ന്​ ആവശ്യപ്പെട്ട്​ കരയുന്നത് വിചിത്രമായിരിക്കുന്നുവെന്നും വി.ജെ. ലാലി പറഞ്ഞു. ഇത്രയും ദിവസമായിട്ടും നെല്ല് സംഭരിക്കാതിരുന്ന സിവില്‍ സപ്ലൈസ് ഉദ്യോഗ്യസ്ഥന്മാര്‍ക്കെതിരെ നടപടി സ്വീകരികുകയാണ് മന്ത്രി ചെയ്യേണ്ടത്​. നെല്ല് സംഭരിക്കാത്തതില്‍ പ്രതിഷേധിച്ച്​ കിളിര്‍ത്ത നെല്ലും പിടിച്ചുകൊണ്ട്​ കര്‍ഷക യൂനിയന്‍റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്​ഘാടനം ചെയ്ത്​സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷക യൂനിയന്‍ നിയോജകമണ്ഡലം വൈസ് പ്രസിഡന്‍റ്​ ബൈജു ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ കേരള കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്‍റ്​ മാത്തുകുട്ടി പ്ലാത്താനം, ഗ്രാമപഞ്ചായത്ത്​ അംഗം ശശികുമാര്‍ നത്തനടിച്ചിറ, ബിജോയ് പ്ലാത്താനം, ചെറിയാന്‍ സി. തോമസ്, അനൂപ് പാലാത്ര, തങ്കച്ചന്‍ കിഴക്കെത്തയ്യില്‍, കുഞ്ഞുമോന്‍ പനച്ചിക്കല്‍, ബാബു മൂയപ്പള്ളി, സണ്ണി ഇളവന്‍കുളം, ടോമി മാരാംപറമ്പില്‍, കുട്ടപ്പന്‍ ചേരൂക്കളം എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.