കോട്ടയം: സ്കൂൾ ഉച്ചഭക്ഷണ ചുമതലയിൽനിന്ന് പ്രഥമാധ്യാപകരെ ഒഴിവാക്കി തദ്ദേശ സ്ഥാപനങ്ങളെയോ കുടുംബശ്രീയെയോ ഏൽപിക്കണമെന്ന് കേരള പ്രൈവറ്റ് സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.എസ്.എച്ച്.എ) ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഉച്ചഭക്ഷണത്തിന് അനുവദിക്കുന്ന തുകകൂട്ടി ഒന്നിന് 20 രൂപയാക്കി വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. സംഘടനയുടെ 61ാം സംസ്ഥാന സമ്മേളനം കുമരകം ചീപ്പുങ്കൽ ഹോട്ടൽ റോയൽ റിവൈറയിൽ ആരംഭിച്ചു. ശനിയാഴ്ച രാവിലെ 10ന് പൊതുസമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രസിഡന്‍റ് വി.വി. മോഹൻരാജ്, ജന. സെക്രട്ടറി ബഷീർ കുരുണിയൻ, ട്രഷറർ ജോൺ വർഗീസ്, ജനറൽ കൺവീനർ വി.എം. റജിമോൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.