കനത്ത മഴ; 'ക്വോട്ട' തികച്ച്​ വേനൽ പെയ്ത്ത്​

കഴിഞ്ഞദിവസം വരെ ജി​​​ല്ല​​​യി​​​ൽ പെ​​​യ്ത​​​ത് 464.6 മി​​​ല്ലീ​​​മീ​​​റ്റ​​​ർ മഴ കോട്ടയം: ഒടുവിൽ 'അസാനി' ചുഴലിക്കാറ്റും മഴയെത്തിച്ചതോടെ വേനൽ മഴയുടെ നിറവിൽ ജില്ല. കണക്കിലധികം മഴയാണ്​ ജില്ലയിൽ പെയ്തിറങ്ങിയത്​. കാ​​​ലാ​​​വ​​​സ്ഥ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രത്തിന്‍റെ കണക്കനുസരിച്ച്​ 433.2 മി​​​ല്ലീ​​​മീ​​​റ്റ​​​ർ വേനൽ മഴയാണ്​ ജില്ലയിൽ ലഭിക്കേണ്ടത്​. ഈ കണക്കുകൾ മറികടന്നാണ്​ വേനൽ പെയ്ത്ത്​​. കഴിഞ്ഞദിവസം വരെ ജി​​​ല്ല​​​യി​​​ൽ പെ​​​യ്ത​​​ത് 464.6 മി​​​ല്ലീ​​​മീ​​​റ്റ​​​ർ മഴയാ​​​ണ്. കനത്ത മഴ ലഭിച്ച ചൊവ്വ, ബുധൻ ദിവസങ്ങളിലെ കണക്കുകൾ കൂടി​ ചേരുന്നതോടെ മഴയുടെ അളവിൽ വർധനയുണ്ടാകും. മേ​​​യ് അ​​​വ​​​സാ​​​നി​​​ക്കാ​​​ൻ മൂ​​​ന്നാ​​​ഴ്ച​​​യോ​​​ളം ബാ​​​ക്കി നി​​​ൽ​​​ക്കു​​​മ്പോ​​​ഴാ​​​ണ് ശ​​​രാ​​​ശ​​​രി​​​ക്കും മുകളിൽ മഴയെത്തി നിൽക്കുന്നത്​. കോട്ടയത്തിനൊപ്പം പ​​​ത്ത​​​നം​​​തി​​​ട്ട, എ​​​റ​​​ണാ​​​കു​​​ളം, വ​​​യ​​​നാ​​​ട് ജില്ലകളിലും ​​​വേ​​​ന​​​ൽമ​​​ഴ​​​പ്പെയ്​ത്ത്​ ശ​​​രാ​​​ശ​​​രി​​​ക്കും മു​​​ക​​​ളി​​​ലെ​​​ത്തി​​​. സം​​​സ്ഥാ​​​ന​​​ത്താ​​​കെ 56 ശ​​​ത​​​മാ​​​നം അ​​​ധി​​​ക​​​മ​​​ഴ​​​യാ​​​ണ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​തെ​​​ന്നും കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം വ്യ​​​ക്ത​​​മാ​​​ക്കുന്നു. മാ​​​ർ​​​ച്ച് ഒ​​​ന്നു മു​​​ത​​​ൽ മേ​​​യ് 31 വ​​​രെ നീ​​​ളു​​​ന്ന വേ​​​ന​​​ൽ​​​ക്കാ​​​ല​​​ത്ത് 361.5 മി​​​ല്ലീ​​​മീ​​​റ്റ​​​ർ മ​​​ഴ​​​യാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ൽ പെ​​​യ്യേ​​​ണ്ട​​​ത്. എ​​​ന്നാ​​​ൽ, കഴിഞ്ഞദിവസം വരെ പെയ്തിറങ്ങിയത്​ 294.1 മി​​​ല്ലീ​​​മീ​​​റ്റ​​​റാ​​​ണ്. ചൊവ്വാഴ്‌ച രാത്രി മുതലാണ്​ ജില്ലയില്‍ ശക്‌തമായ മഴ ആരംഭിച്ചത്​. വ്യാഴാഴ്ചയും ഇത്​ തുടർന്നു. ഈരാറ്റുപേട്ട, തീക്കോയി ഭാഗങ്ങളിലായിരുന്നു ശക്​തമായ മഴ. ബുധനാഴ്ച തീക്കോയിയിൽ 151 മില്ലീമീറ്റർ മഴ ലഭിച്ചപ്പോൾ ഈരാറ്റുപേട്ടയിൽ 115 മില്ലീമീറ്റർ മഴയാണ്​ പെയ്തിറങ്ങിയത്​. വ്യാഴാഴ്ചയും ജില്ലയുടെ പലഭാഗങ്ങളിലും ശക്​തമായ മഴപെയ്തു. ഇടവേളകളിലായിരുന്നു കനത്തമഴ പെയ്തിറങ്ങിയത്​. മണിമലയാറ്റിലും മീനച്ചിലാറ്റിലും ജലനിരപ്പ്‌ ഉയര്‍ന്നു. മീനച്ചിലാർ നിറഞ്ഞൊഴുകുകയാണ്​. ഭരണങ്ങാനത്തുണ്ടായ ഉരുൾപൊട്ടലും മീനച്ചിലാറ്റിൽ ജലത്തിന്‍റെ അളവ്​ വർധിക്കാൻ കാരണമായി. ഇരു പുഴകളിലും വന്‍ തോതില്‍ പ്ലാസ്‌റ്റിക്‌, ഇതര മാലിന്യങ്ങള്‍ ഒഴുകിയെത്തിയതും തീരദേശത്തു താമസിക്കുന്നവരെ ബുദ്ധിമുട്ടിലാക്കി. മണിമലയാറ്റില്‍ പഴയിടം കോസ്‌വേയില്‍ പാലത്തിനുപോലും ഭീഷണിയാകുന്ന വിധത്തിലാണ്‌ മാലിന്യം കെട്ടിക്കിടക്കുന്നത്‌. മീനച്ചിലാറ്റിലടക്കം മീൻ പിടിത്തവും സജീവമായിട്ടുണ്ട്​. കഴിഞ്ഞ തവണ ഉരുള്‍പൊട്ടലുണ്ടായ കൂട്ടിക്കല്‍, മുണ്ടക്കയം, പൂഞ്ഞാര്‍, തീക്കോയി പ്രദേശങ്ങളില്‍ കഴിഞ്ഞദിവസങ്ങളിൽ ശക്‌തമായ മഴ പെയ്‌തത്​ ആശങ്കക്കും കാരണമായിരുന്നു. ഒറ്റപ്പെട്ട ശക്തമായ മഴക്ക്​ സാധ്യതയുള്ളതിനാൽ ജില്ലയിൽ ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്​. വ്യാഴാഴ്ച ജില്ലയിൽ മഞ്ഞ അലർട്ടും പുറപ്പെടുവിച്ചിരുന്നു. ശനി, ഞായർ ദിവസങ്ങളിലും ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട്​ പ്രഖ്യാപിച്ചിട്ടുണ്ട്​. അതേസമയം വേനൽമഴയിലെ വർധന​ ആശങ്കകൾക്കും ഇടയാക്കുന്നുണ്ട്​. ഇത്തവണ നേരത്തേ കാലവർഷം എത്തുമെന്നാണ്​ പ്രവചനം. ​നദികളും തോടുകളും വേനൽ മഴയിൽ നിറഞ്ഞിരിക്കെ, ശക്​തമായ കാലവർഷംകൂടി ലഭിച്ചാൽ പ്രളയത്തിലേക്ക്​ നയിക്കാമെന്നാണ്​ ആശങ്ക. മേയ്​ അവസാനവാരത്തോടെ കാലവർഷം എത്തിയേക്കാമെന്നാണ്​ കാ​​​ലാ​​​വ​​​സ്ഥ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം പ്രവചിച്ചിരിക്കുന്നത്​. -- ബോക്സ്​-- ബുധനാഴ്ച രാത്രിയിലും വ്യാഴാഴ്ചയുമായി ജില്ലയിൽ പെയ്ത മഴ . മഞ്ഞപ്പാറ പെരിങ്ങളം- 21.6 മി.മീ. . ഭരണങ്ങാനം- 16 . കൈപ്പള്ളി -13 . പാലാ 12.6 മി.മീ . ചെറിമല പൂഞ്ഞാർ തേക്കേക്കര -12 . പൂഞ്ഞാർ- 10 . ഇടമറ്റം-9 . കുമരകം 7.8 . ചെത്തിമറ്റം പാലാ- 7.8 നെ​​ല്ല്​ കർഷകർ ദുരിതത്തിൽ കോ​​ട്ട​​യം: മഴ വീണ്ടും ശക്​തമായതോടെ നെ​​ല്ല്​ കർഷകർ ദുരിതത്തിൽ. പ​​ല​​ പാടശേഖരങ്ങളിലായി ട​​ണ്‍ ക​​ണ​​ക്കി​​ന്​ നെ​​ല്ലാ​​ണ് സം​​ഭ​​രി​​ക്കാ​​തെ കി​​ട​​ക്കു​​ന്ന​​ത്. ക​​ടു​​ത്തു​​രു​​ത്തി, മാ​​ന്നാ​​ർ, കു​​മ​​ര​​കം, ച​​ങ്ങ​​നാ​​ശ്ശേരി, വാ​​ഴ​​പ്പ​​ള്ളി പ്ര​​ദേ​​ശ​​ത്താ​​ണ് നെ​​ല്ല് പാടങ്ങളിൽ അവശേഷിക്കുന്നത്​. നെ​​ല്ല് പാ​​ട​​ത്ത് കി​​ട​​ക്കാ​​ൻ തു​​ട​​ങ്ങി​​യി​​ട്ട് പ​​ത്തു ദി​​വ​​സം പി​​ന്നി​​ടു​​ന്ന മേഖലകളുമുണ്ട്​. മ​​ഴ​​യെ പ്ര​​തി​​രോ​​ധി​​ച്ച് പാ​​ട​​ത്ത് നെ​​ല്ല് പ്ലാ​​സ്റ്റി​​ക് മൂ​​ടി​​ക്കു​​ള്ളി​​ൽ സം​​ര​​ക്ഷി​​ക്കു​​ക​​യാ​​ണ്. പ​​ടു​​താ​​യും ചാ​​ക്കും ഉ​​പ​​യോ​​ഗി​​ച്ച് മൂ​​ടി​​യി​​ട്ടിരിക്കുകയാണെങ്കിലും ഈ​​ർ​​പ്പം തട്ടുന്നുണ്ട്​. മൂ​​ടി​​ക്കി​​ട​​ക്കു​​ന്ന നെ​​ല്ല് പ​​ലയി​​ട​​ത്തും ആ​​വി​​കൊ​​ണ്ട് മു​​ള​​ച്ചു തു​​ട​​ങ്ങി​​. മഴയിൽ വെള്ളം ഉയർന്നാൽ നെല്ല്​ പൂർണമായും നശിക്കുന്ന സ്ഥിതിയുമുണ്ടാകും. നെ​​ല്ല് സം​​ഭ​​രി​​ക്കാ​​ൻ മി​​ല്ലു​​ക​​ൾ​​ താൽപര്യം കാട്ടുന്നില്ലെന്നും ആക്ഷേപമുണ്ട്​. പു​​തു​​താ​​യി ഏ​​തെ​​ങ്കി​​ലും പാ​​ട​​ശേ​​ഖ​​ര​​ത്തി​​ൽ​നി​​ന്നു​​ള്ള നെ​​ല്ല് സം​​ഭ​​രി​​ക്കാ​​ൻ അ​​ലോ​​ട്ട്​​​മെ​​ന്‍റ് ന​​ൽ​​കു​​മ്പോ​​ൾ ത​​ങ്ങ​​ൾ​​ക്ക് വേ​​ണ്ടെ​​ന്നാ​​ണ് മി​​ല്ലു​​കാ​​ർ പ​​റ​​യു​​ന്ന​​ത്. ഇ​​തോ​​ടെയാണ്​ ജി​​ല്ല​​യി​​ലെ ശേ​​ഷി​​ക്കു​​ന്ന നെ​​ല്ല് സം​​ഭ​​ര​​ണം പ്ര​​തി​​സ​​ന്ധി​​യി​​ലാ​​യ​​ത്. ഗോ​​ഡൗ​​ണു​​ക​​ൾ നി​​റ​​ഞ്ഞ​​തിനാൽ നെല്ല്​ എടുക്കാൻ കഴിയാത്ത സാഹചര്യമാണെന്നാണ്​ മില്ലുകൾ പറയുന്നത്. സ്റ്റോ​​ക്ക് ചെ​​യ്യു​​ന്ന​​തി​​ന് ആ​​നു​​പാ​​തി​​ക​​മാ​​യി നെ​​ല്ല്​ കു​​ത്തി അ​​രി​​യാ​​ക്കു​​ന്ന ജോ​​ലി​​ക​​ൾ പു​​രോ​​ഗ​​മി​​ക്കു​​ന്നി​​ല്ലെ​​ന്നും പാ​​ഡി വ​​കു​​പ്പ് അ​​ധി​​കൃ​​ത​​ർ പ​​റ​​യു​​ന്നു. എന്നാൽ, മ​​ഴ​​യി​​ൽ വീ​​ണ് ന​​ന​​ഞ്ഞ നെ​​ല്ലാ​​യ​​തി​​നാ​​ലാണ്​ എടുക്കാൻ മി​ല്ലുകൾ വിസമ്മതിക്കുന്നതെന്ന്​ പരാതിയുണ്ട്​. ​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.