കോട്ടയം: വിമുക്തഭടന്മാരുടെ മക്കൾക്ക് നൽകുന്ന വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. ഒന്ന് മുതൽ ഡിഗ്രി വരെ ക്ലാസുകളിൽ കഴിഞ്ഞവർഷം വിജയിച്ചവർക്ക് പ്രതിമാസം 1000 രൂപയാണ് ലഭിക്കുക. www.ksb.gov.in എന്ന വെബ്സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കണം. കഴിഞ്ഞവർഷം 839 വിദ്യാർഥികൾക്കായി 13.2 കോടി രൂപ വിദ്യാഭ്യാസ ഗ്രാന്‍റ് നൽകിയതായി ജില്ല സൈനികക്ഷേമ ഓഫിസർ മേജർ ഷീബ രവി അറിയിച്ചു. ധനസഹായത്തിന് അപേക്ഷിക്കാം കോട്ടയം: അഭ്യസ്തവിദ്യരും തൊഴിൽനൈപുണ്യ പരിശീലനം ലഭിച്ചതുമായ പട്ടികജാതി വിഭാഗം യുവതീയുവാക്കൾക്ക് വിദേശത്ത് തൊഴിൽനേടാൻ യാത്ര ടിക്കറ്റിനും വിസ സംബന്ധമായ ചെലവുകൾക്കും ധനസഹായം നൽകുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 1,00,000 രൂപയാണ് ധനസഹായം അനുവദിക്കുക. 20നും 50നും മധ്യേ പ്രായവും കുടുംബ വാർഷിക വരുമാനം 25,000 രൂപയിൽ താഴെയുള്ളവരുമാകണം. വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, ഇന്ത്യൻ പാസ്പോർട്ട്, വിസ, വിദേശ തൊഴിൽ ദാതാവിൽ ലഭിച്ച കരാർപത്രം, റെസിഡന്‍റ്സ് ഐഡന്‍റിറ്റി കാർഡ്, ഫ്ലൈറ്റ് ടിക്കറ്റ്, ജോയിനിങ് ലെറ്റർ, ബാങ്ക് പാസ്ബുക്ക് പകർപ്പ് എന്നിവ സഹിതം അപേക്ഷ സമർപ്പിക്കണം. അപേക്ഷ ഫോറം ബ്ലോക്ക്/മുനിസിപ്പൽ പട്ടികജാതി വികസന ഓഫിസിൽ ലഭിക്കും. ഫോൺ: 0481 2562503. ഡ്രൈവർ നിയമനം: അഭിമുഖം 18ന് കോട്ടയം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കാൻ 18 രാവിലെ 10ന് അഭിമുഖം നടത്തും. താൽപര്യമുള്ളവർ ബയോഡാറ്റ, പി.എസ്.സി അംഗീകൃത യോഗ്യത സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ രേഖ എന്നിവയുടെ അസ്സലും പകർപ്പും സഹിതം ആശുപത്രി സൂപ്രണ്ടിന്‍റെ ഓഫിസിൽ ഹാജരാകണം. ഭാരവഹനങ്ങൾക്ക് നിരോധനം കോട്ടയം: വൈക്കം- വെച്ചൂർ റോഡ് ഉപരിതലത്തിൽ ടൈലുകൾ പാകുന്നതുമായി ബന്ധപ്പെട്ട ജോലികൾ നടക്കുന്നതിനാൽ തലയാഴം മുതൽ ഇടയാഴം വരെ ടോറസ് വാഹനങ്ങൾ, ലോറികൾ തുടങ്ങിയ ഭാരം കയറ്റിയ വാഹനങ്ങളുടെ ഗതാഗതം ഏഴ് ദിവസത്തേക്ക് നിരോധിച്ച് കലക്ടർ ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.