ചങ്ങനാശ്ശേരി: നെല്ല് സംഭരണവിഷയത്തിൽ അടിയന്തര നടപടിയെടുക്കുമെന്നും വെള്ളിയാഴ്ച ചങ്ങനാശ്ശേരിയിലെ വിവിധ മേഖലകള്‍ സന്ദര്‍ശിക്കുമെന്നും മന്ത്രി ജി.ആര്‍. അനിൽ അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എയെ അറിയിച്ചു. ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിലായി കൂട്ടിയിട്ടിരിക്കുന്ന നെല്ല് സംഭരിക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് എം.എല്‍.എ നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. വാഴപ്പള്ളി കൃഷിഭവനു കീഴിലുള്ള പുത്തേരി, ഓടേറ്റി തെക്ക്, ചെമ്പ്, കണ്ണോട്ട പായിപ്പാട് കൃഷിഭവനില്‍പെട്ട പൂവത്താന്‍, കാപ്പോന്നപ്പുറം, ചങ്ങനാശ്ശേരി കൃഷിഭവന്‍ കീഴിലുള്ള ഉലകത്താനം, പാണാകരി, കുറിച്ചി കൃഷിഭവന്‍ കീഴിലുള്ള മുക്കാട്ടുക്ക, കൃഷ്ണകരി, കക്കുഴി തുടങ്ങിയവയാണ് നെല്ല് കൊയ്തശേഷം സംഭരിക്കാനുള്ള സ്ഥലങ്ങള്‍. വിറക് വിതരണ സമരം നടത്തി ചങ്ങനാശ്ശേരി: കേന്ദ്ര സര്‍ക്കാറിന്റെ പാചകവാതക വിലക്കയറ്റത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് മാടപ്പള്ളി മണ്ഡലം കമ്മിറ്റി എഴുത്തുപള്ളി കവലയില്‍ നടത്തിയ വിറകുവിതരണ സമരം ചങ്ങനാശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് സോബിച്ചന്‍ കണ്ണമ്പള്ളി ഉദ്ഘാടനം ചെയ്തു. മാടപ്പള്ളി മണ്ഡലം പ്രസിഡന്റ് ടോണി കുട്ടമ്പേരൂര്‍ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ല വൈസ് പ്രസിഡന്റ് സിംസണ്‍ വേഷ്ണാല്‍, ജില്ല ജനറല്‍ സെക്രട്ടറി റിജു ഇബ്രാഹിം, മനുകുമാര്‍, ഡെന്നീസ് ജോസഫ്, ബിബിന്‍ വര്‍ഗീസ്, ഫാദില്‍ എം. ഷാജി, അര്‍ജുന്‍ രമേഷ്, എബിന്‍ പാലമറ്റം, ഷെയിന്‍ പോള്‍സണ്‍, തോമസ് ചെമ്പകശ്ശേരി, ലിന്‍സ് ആശാരിപ്പറമ്പില്‍, അപ്പിച്ചന്‍ എഴുത്തുപള്ളി, സിബിച്ചന്‍ മാന്നില, രാജു ചെമ്പകശ്ശേരി, സോജന്‍ മാന്നില, കെ.ഡി. രാജന്‍, ആന്റോ ആന്റണി, രഞ്ചന്‍ തോമസ്, ശരണ്‍, പൊന്നപ്പന്‍ കക്കുന്നില്‍ എന്നിവര്‍ സംസാരിച്ചു. സില്‍വര്‍ ലൈന്‍ വിരുദ്ധ സത്യഗ്രഹ സമരം ചങ്ങനാശ്ശേരി: സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി ജില്ല കമ്മിറ്റി മാടപ്പള്ളിയില്‍ തീര്‍ത്ത സ്ഥിരം സമരപ്പന്തലില്‍ പട്ടിത്താനം, വെമ്പള്ളി സമരസമിതി യൂനിറ്റുകളുടെ നേതൃത്വത്തില്‍ സത്യഗ്രഹം നടത്തി. കെ.പി.സി.സി സെക്രട്ടറി സുധ കുര്യന്‍ ഉദ്ഘാടനം ചെയ്തു. സമരസമിതി ജില്ല ചെയര്‍മാന്‍ ബാബു കുട്ടന്‍ചിറ അധ്യക്ഷത വഹിച്ചു. വി.ജെ. ലാലി, ചാക്കോച്ചന്‍ മണലേല്‍, ഡി. സുരേഷ്, ജോയി സെബാസ്റ്റ്യന്‍, ജിജി ഈയ്യാലില്‍, സെലിന്‍ ബാബു, ജോയിച്ചന്‍ മയ്യക്കളം, ടി.ജി. സെബാസ്റ്റ്യന്‍, പ്രതീഷ് ജോസഫ്, ടോണ്‍സി വെമ്പള്ളി, പി.ടി. ജോസ് , എന്‍.കെ. ജോസഫ്, സതീഷ്, ഷാജി ആവിയില്‍, ജോയല്‍ സന്തോഷ്, ബേബിച്ചന്‍ കിഴക്കേവീട്ടില്‍, ടി.കെ. തോമസ് എന്നിവര്‍ സംസാരിച്ചു. വെള്ളിയാഴ്ച രാവിലെ 10ന് സത്യഗ്രഹം നാഷനല്‍ അലയന്‍സ് ഓഫ് പീപ്പിള്‍സ് മൂവ്മെന്റ് സംസ്ഥാന കോഓഡിനേറ്റര്‍ പ്രഫ. കുസുമം ജോസഫ് ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.