ഫാസ്റ്റ് പാസഞ്ചർ സർവിസുകളിൽ പഴയ നിരക്ക്; കണ്ടക്ടർമാർക്ക് സാമ്പത്തിക നഷ്ടം

ഈരാറ്റുപേട്ട: മേയ് ഒന്നുമുതൽ ഓർഡിനറി ബസുകളിൽ പുതിയ നിരക്കുകൾ നിലവിൽ വന്നെങ്കിലും ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന ഫാസ്റ്റ് പാസഞ്ചർ സർവിസുകളിൽ പുതിയ നിരക്ക്​ തോന്നുംപടി. ചില ഡിപ്പോകളിൽനിന്ന്​ പുതുക്കിയ ചാർജിൽ സർവിസ് നടത്തുമ്പോൾ മറ്റു ചില ഡിപ്പോകളിൽ പഴയ നിരക്കിലാണ്​ സർവിസ്. മാത്രമല്ല, ഈരാറ്റുപേട്ട-കോട്ടയം റൂട്ടിൽ ഒരേ ഡിപ്പോയിൽനിന്നുതന്നെ ഒരു സ്ഥലത്തേക്ക് പലതരത്തിലുള്ള നിരക്കുകളാണ് ഈടാക്കുന്നത്. ഇതുമൂലം ജീവനക്കാരും യാത്രക്കാരും തമ്മിൽ പ്രശ്നങ്ങൾ​ പതിവാണ്​. സർക്കാർ നിശ്ചയിച്ചതിലും കൂടിയ തുകയുടെ ടിക്കറ്റ്, മെഷീനിൽനിന്ന്​ ലഭിക്കുന്നത് കണ്ടക്ടർമാർക്ക് സാമ്പത്തിക നഷ്ടം വരുത്തുന്നു. ഈ തുക യാത്രക്കാർ സ്വാഭാവികമായി നൽകാതെ വരും. ഇത് കണ്ടക്ടർമാർ സ്വന്തം പോക്കറ്റിൽനിന്നെടുത്ത്​ നൽകണം. നിരക്കുവർധനക്കു ശേഷം വിവിധ ഡിപ്പോകളിലെത്തിയ ഫെയർ ചാർട്ടുകളിലെ തെറ്റുകളാണ് ഇതിനു കാരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.