ഈരാറ്റുപേട്ട: ചൊവ്വാഴ്ച രാത്രിയുണ്ടായ ശക്തമായ മഴയിൽ മലയോര മേഖലയിൽ വ്യാപക മണ്ണിടിച്ചിൽ. തലനാട് പഞ്ചായത്ത് ബാലവാടി പാറേക്കയം- ചൊവ്വൂർ റോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. 15 അടിയോളം ഉയരത്തിൽ നിൽക്കുന്ന മൺതിട്ടയാണ് ഇടിഞ്ഞത്. മഴ തുടർന്നാൽ കൂടുതൽ ഭാഗം ഇടിയുകയും കുന്നേൽ ചിന്നമ്മ ജോർജിന്റെ വീട് അപകടാവസ്ഥയിലാവുകയും ചെയ്യും. ഇലവുംപാറ- ചൊവ്വൂർ റോഡിൽ കൊമ്പുകല്ല് ഭാഗത്തും മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. ചാമപ്പാറ ആലമ്പാറയിൽ ജയന്റെ വീടിന്റെ മുറ്റമിടിഞ്ഞ് വീട് അപകടാവസ്ഥയിലായി. തീക്കോയി സെന്റ് മേരീസ് എൽ.പി സ്കൂളിന്റെ സംരക്ഷണഭിത്തിയിടിഞ്ഞത് കെട്ടിടത്തിന് ഭീഷണിയായി. ശക്തമായ വെള്ളമൊഴുക്കിൽ ഈരാറ്റുപേട്ട- വാഗമൺ റോഡിൽ പത്താഴപ്പടി ഭാഗത്തെ ടാറിങ് അടക്കം കുത്തിയൊലിച്ചുപോയി. ഈരാറ്റുപേട്ട ടൗൺ കോസ് വേ, കോളജ് പാലം എന്നിവിടങ്ങളിൽ ജലനിരപ്പ് പാലത്തിനൊപ്പം എത്തിയിരുന്നു. ഈരാറ്റുപേട്ട ടൗണിലെ വ്യാപാരികൾ കടയിലെ സാധനങ്ങൾ മുൻകരുതലെന്നോണം രാത്രി തന്നെ മാറ്റിയിരുന്നു. ബുധനാഴ്ച പുലർച്ച മുതൽ മഴ ഒഴിവായി നിന്നതും ആറ്റിലെ ജലനിരപ്പ് താഴ്ന്നതും ജനങ്ങൾക്ക് ആശ്വാസമേകി. KTL MANNIDICHIL 1 -തലനാട് പഞ്ചായത്ത് ബാലവാടി പാറേക്കയം- ചൊവ്വൂർ റോഡിൽ മണ്ണിടിഞ്ഞ നിലയിൽ KTL MANNIDICHIL 2- ഇലവുംപാറ- ചൊവ്വൂർ റോഡിൽ കൊമ്പുകല്ല് ഭാഗത്ത് മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പോൾ KTL MANNIDICHIL 3- തീക്കോയി സെന്റ് മേരീസ് എൽ.പി സ്കൂളിന്റെ സംരക്ഷണഭിത്തിയിടിഞ്ഞ നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.