കോട്ടയം: ജവഹർ ബാലഭവനിലെ അധ്യാപകർ നടത്തിവന്ന സമരം ഒത്തുതീർന്നതായി പബ്ലിക് ലൈബ്രറി ഭാരവാഹികൾ അറിയിച്ചു. മന്ത്രി സജി ചെറിയാന്‍റെ സാന്നിധ്യത്തിൽ ലൈബ്രറി ഭാരവാഹികളും അധ്യാപക പ്രതിനിധികളുമായി നടന്ന ചർച്ചയിലാണ് തീരുമാനമായത്. വിരമിച്ച അധ്യാപകരൊഴികെ സ്ഥിരം അധ്യാപകരും താൽക്കാലിക അധ്യാപകരും ജൂൺ ഒന്നുമുതൽ ജോലിയിൽ പ്രവേശിക്കും. പുതുതായി ചേർത്ത വിഷയങ്ങൾക്കുള്ള അധ്യാപകരും തുടരും. ജവഹർ ബാലഭവൻ പ്രവർത്തിപ്പിക്കാൻ അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതുവരെ ഒന്നര വർഷം ബാലഭവൻ, കുട്ടികളുടെ ലൈബ്രറിയിൽ തന്നെ ഇപ്പോഴുള്ള ഭരണസംവിധാനത്തിൽ പ്രവർത്തിക്കും. അഡ്വ. കെ. അനിൽകുമാർ, ലൈബ്രറി പ്രസിഡന്‍റ് എബ്രഹാം ഇട്ടിച്ചെറിയ, എക്സി. സെക്രട്ടറി കെ.സി. വിജയകുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.