നിരവധി കേസുകളിലെ പ്രതി പിടിയിൽ

പാലാ: രാമപുരം സ്വദേശി യുവാവിനെ ആക്രമിച്ച​ കേസിൽ കുറവിലങ്ങാട് തോട്ടുവ ചിറക്കൽ ജോസഫ് എന്ന തോമസ് വർഗീസിനെ (പോത്ത് വിൻസന്റ് - 46 ) പാലാ സ്​റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ കെ.പി. ടോംസണിന്റെ നേതൃത്വത്തിൽ പിടികൂടി. പാലാ എ.എസ്.പി നിധിൻ രാജിന്റെ നിർദേശാനുസരണമായിരുന്നു അറസ്റ്റ് . കഴിഞ്ഞ ഏഴിന് രാത്രി ഏഴുമണിയോടെയാണ്​ പാലാ മുണ്ടുപാലത്ത് വെച്ച് രാമപുരം കുണിഞ്ഞി സ്വദേശിയെ പ്രതി ആക്രമിച്ചത്​. 1999ൽ ഇടുക്കി മുരിക്കാശ്ശേരിയിൽ ആർ.എസ്.എസ് പ്രവർത്തകന്റെ കൈ വെട്ടിമാറ്റിയ കേസും പാലായിലും തൊടുപുഴയിലും ബൈക്കിലെത്തി മാല പിടിച്ചുപറിച്ച കേസും എറണാകുളം സെൻട്രൽ സ്​റ്റേഷനിൽ വഞ്ചന കേസും കുറവിലങ്ങാട് പൊലീസിനെ ആക്രമിച്ച കേസും അടക്കം ഇയാൾക്കെതിരെ ഉണ്ട്. പ്രതിയെ പാലാ കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു. KTL VINCENT PRATHI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.