റോഡ് കൈയേറ്റം ഒഴിപ്പിക്കാൻ നഗരസഭ; എതിർപ്പുമായി സി.പി.എം

ഈരാറ്റുപേട്ട: നഗരസഭ ട്രാഫിക് കമ്മിറ്റിയുടെ തീരുമാനപ്രകാരം അനധികൃത കച്ചവടവും റോഡ്​ കൈയേറ്റവും ഒഴിപ്പിക്കാൻ എത്തിയ നഗരസഭ ജീവനക്കാരും വഴിയോരക്കച്ചവടക്കാരും തമ്മിൽ വാക്കേറ്റം. സംഭവസ്ഥലത്തെത്തിയ ഇടതു കൗണ്‍സിലര്‍മാരും വഴിയോരക്കച്ചവടക്കാരും ചേർന്ന് നഗരസഭ ജീവനക്കാരെയും പൊലീസിനെയും തടഞ്ഞു. എം.എൽ.എയുടെ സാന്നിധ്യത്തിൽ സി.പി.എം കൗൺസിലർമാരുടെ പിന്തുണയോടെ എടുത്ത തീരുമാനമാണ് അനധികൃത കച്ചവടം ഒഴിവാക്കുക എന്നതെന്ന്​ ചെയർപേഴ്സൻ സുഹറ അബ്ദുൽ ഖാദർ പറഞ്ഞു. നഗരസഭയിൽ ഒരുമിച്ചു തീരുമാനമെടുക്കുകയും വെളിയിൽ വന്ന് എതിർക്കുകയും ചെയ്യുന്ന സി.പി.എം രീതി ഇരട്ടത്താപ്പാണെന്നും ചെയർപേഴ്സൻ ആരോപിച്ചു. ഒഴിപ്പിക്കുന്ന സ്ഥലത്ത് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാനാണ് നഗരസഭ തീരുമാനം. ലൈറ്റ് സ്ഥാപിക്കാൻ കോണ്‍ക്രീറ്റിങ്​ നടത്തിയതായും ചെയർപേഴ്സൻ പറഞ്ഞു. മാർക്കറ്റ്റോഡിൽ എതാനും പേരുടെ കൈയേറ്റങ്ങൾ കാരണം കാൽനടക്കാർക്കും വാഹനങ്ങൾക്കും സഞ്ചരിക്കാൻ ബുദ്ധിമുട്ടാണ്​. കൈയേറ്റം ഒഴിപ്പിക്കാൻ ഉടൻ നടപടിയെടുക്കണമെന്ന്​ നാട്ടുകാർ ആവശ്യപ്പെട്ടു. പടം അനധികൃത കച്ചവടവും റോഡ് കൈയേറ്റവും ഒഴിപ്പിക്കാനെത്തിയ നഗരസഭ ജീവനക്കാരെ ഇടതു കൗണ്‍സിലര്‍മാരും വഴിയോര ക്കച്ചവടക്കാരും ചേർന്ന് തടയുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.