എരുമേലി: സുരക്ഷ ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി പഞ്ചായത്തിലെ അംഗൻവാടികളിൽ പഞ്ചായത്ത് അസി.എൻജിനീയർ അഖിലിന്‍റെ നേതൃത്വത്തിൽ പരിശോധന നടത്തി. പഞ്ചായത്തിലെ 47 അംഗൻവാടികളിൽ 10 എണ്ണത്തിനു മാത്രമേ ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് അർഹതയുള്ളൂവെന്ന് അസി. എൻജിനീയർ പറഞ്ഞു. കോൺക്രീറ്റ് മേൽക്കൂരകൾ ഇല്ലാത്തത്, പൊളിഞ്ഞ ചുറ്റുമതിൽ, അപകടാവസ്ഥയിൽ മരം നിൽക്കുന്നത്, മറ ഇല്ലാത്തതോ പൊക്കം കുറഞ്ഞതോ ആയിട്ടുള്ള കിണറുകൾ, കെട്ടിടത്തിലെ സ്ഥലപരിമിതി തുടങ്ങി നിരവധി കാരണങ്ങളാലാണ് പല അംഗൻവാടികളും ഫിറ്റ്നസിൽനിന്നൊഴിവായത്. വൈക്കത്ത് അംഗൻവാടി തകർന്നുവീണ് മൂന്നര വയസ്സുകാരിക്ക് പരിക്കേറ്റിരുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷ ശക്തമാക്കുന്നതിന്‍റെ ഭാഗമായി പരിശോധന നടത്തിയത്. പരിശോധന റിപ്പോർട്ട് ഐ.സി.ഡി.എസിന് കൈമാറിയതായി അസി.എൻജിനീയർ പറഞ്ഞു. എന്നാൽ, വർഷാവർഷം പരിപാലനം നടത്തിവന്നിരുന്ന അംഗൻവാടികളും ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് അർഹതയില്ലെന്ന റിപ്പോർട്ടിനെതുടർന്ന് അടച്ചിടേണ്ടി വരുന്നത് ആശങ്കയുയർത്തുന്നതായി ജനപ്രതിനിധികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.