തലയോലപ്പറമ്പ്: കാൽ വഴുതി കരിക്കനാലിൽ വീണ വയോധികനെ പൊലീസും അഗ്നിരക്ഷാസേനും ചേർന്ന് രക്ഷിച്ചു. മാന്നാർ കുറ്റിക്കാല കോളനി നിവാസി മോഹനനെയാണ് (72) രക്ഷപ്പെടുത്തിയത്. ബുധനാഴ്ച രാത്രി ഒമ്പതിന് തലയോലപ്പറമ്പ് ചന്ത പാലത്തിനുസമീപമാണ് സംഭവം. സമീപത്തെ കടക്കാരൻ ഉടൻ പൊലീസിൽ അറിയിച്ചു. വധശ്രമ കേസിലെ പ്രതിയെ റിമാൻഡ് ചെയ്യാൻ ജീപ്പിൽ കോട്ടയത്തിന് കൊണ്ടുപോയതിനാൽ ചാർജിലുണ്ടായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫിസർ ജസ്റ്റിൻ ഓട്ടോറിക്ഷ പിടിച്ചാണ് അപകടസ്ഥലത്തുപോയത്. ചന്തപ്പാലത്തിന്റ അടിയിൽ കിഴക്കുഭാഗത്തുകൂടി കടന്നുപോകുന്ന പൈപ്പിൽ പിടിച്ചു കിടക്കുകയായിരുന്നു മോഹനൻ. സീനിയർ സിവിൽ പൊലീസ് ഓഫിസർ ഉടൻ അഗ്നിരക്ഷാസേനയെ അറിയിച്ചതിനെത്തുടർന്ന് കടുത്തുരുത്തിയിൽനിന്നെത്തിയ ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് വടമുപയോഗിച്ച് കരക്കെത്തിച്ച മോഹനനെ രാത്രി പത്തോടെ ഓട്ടോറിക്ഷയിൽ കയറ്റി സീനിയർ സിവിൽ പൊലീസ് ഓഫിസർ ജസ്റ്റിൻ വീട്ടിലെത്തിച്ച് ബന്ധുക്കൾക്ക് കൈമാറി. മോഹനൻ ഇതിനുമുമ്പും ചന്തപ്പാലത്തിനു സമീപത്തുനിന്ന് തോട്ടിൽ വീണിട്ടുണ്ട്. അന്ന് നാട്ടുകാരുടെ അവസരോചിത ഇടപെടലിനെത്തുടർന്നാണ് രക്ഷിക്കാനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.