നാലുദിവസം മഞ്ഞ അലർട്ട് കോട്ടയം: ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ ജില്ലയിൽ ജാഗ്രത നിർദേശം. മലയോര മേഖലയിലും നദീതീരത്തും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് കലക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. ബുധൻ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിൽ ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. സംസ്ഥാന ജൂനിയർ സോഫ്റ്റ്ബാൾ ചാമ്പ്യൻഷിപ്: ഫൈനൽ ഇന്ന് പാലാ: സെന്‍റ് ജോസഫ് കോളജ് ഗ്രൗണ്ടിൽ നടക്കുന്ന സംസ്ഥാന ജൂനിയർ സോഫ്റ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ തൃശൂരും പാലക്കാടും ആൺകുട്ടികളുടെ വിഭാഗത്തിൽ കണ്ണൂരും തൃശൂരും ഫൈനലിൽ പ്രവേശിച്ചു. പെൺകുട്ടികളുടെ വിഭാഗത്തിൽ തൃശൂർ കോഴിക്കോടിനെയും (3-4)നും പാലക്കാട് കോട്ടയത്തെയും (5-4)നും പരാജയപ്പെടുത്തിയാണ് ഫൈനലിലെത്തിയത്. ആൺകുട്ടികളുടെ വിഭാഗത്തിൽ കണ്ണൂർ തിരുവനന്തപുരത്തെയും (6-5), തൃശൂർ കോട്ടയത്തെയും (4-3)നും പരാജയപ്പെടുത്തി. ഫൈനൽ, ലൂസേഴ്സ് ഫൈനൽ മത്സരങ്ങൾ വ്യാഴാഴ്ച നടക്കും. സമാപന സമ്മേളനത്തിൽ പാലാ മുനിസിപ്പൽ ചെയർമാൻ ആന്‍റോ ജോസഫ് പടിഞ്ഞാറേക്കര സമ്മാനദാനം നിർവഹിക്കും. അസോ. സംസ്ഥാന സീനിയർ വൈസ് പ്രസിഡന്‍റ് പ്രഫ. പി. മാത്യു, സെക്രട്ടറി അനിൽ എ. ജോൺസൺ, അമ്പയർ ബോർഡ് ചെയർമാൻ എ.കെ. വിനോദ് കുമാർ, ജില്ല വൈസ് പ്രസിഡന്‍റ് ബിജു ജോസഫ്, ഓർഗനൈസിങ് സെക്രട്ടറി ടെനിസൺ പി. ജോസ് തുടങ്ങിയവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.