ഞങ്ങളും കൃഷിയിലേക്ക് വാഴൂർ പഞ്ചായത്തുതല ഉദ്ഘാടനം

വാഴൂർ: സർക്കാറിന്‍റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെട്ട ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ വാഴൂർ പഞ്ചായത്തുതല ഉദ്ഘാടനം കവുന്നിലത്ത് മൈലാങ്കൽ ടോമിന്‍റെ കൃഷിയിടത്തിൽ നടത്തുന്ന പച്ചക്കറി സംഘകൃഷിയുടെ തൈ നടീൽ ഉത്സവത്തിൽ പച്ചക്കറി നട്ട് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ വി.പി. റെജി അധ്യക്ഷത വഹിച്ചു. കുമരകം കൃഷി വിജ്ഞാന കേന്ദ്രത്തിലെ പ്രഫ. സിബിൾ ജോർജ് ജൈവപച്ചക്കറി കൃഷിയെക്കുറിച്ച് ക്ലാസ് നയിച്ചു. കൃഷി ഓഫിസർ അരുൺ കുമാർ, പഞ്ചായത്തംഗം അജിത് കുമാർ എന്നിവർ സംസാരിച്ചു. മുതിർന്ന കർഷകനായ കെ.ജെ. ഫിലിപ് കവുന്നിലത്തിനെ ആദരിച്ചു. പങ്കെടുത്ത എല്ലാവർക്കും പച്ചക്കറി തൈകളും വിത്തുകളും സൗജന്യമായി വിതരണം ചെയ്തു. KTL VZR 1 Chief Wip ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് പച്ചക്കറിത്തൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.