വൈക്കം: നഗരസഭയിലെ അഴിമതി ആരോപണങ്ങള്‍ വിജിലന്‍സ് അന്വേഷണത്തിന് വിടാന്‍ നഗരസഭ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. നഗരസഭയിലെ 26 വാര്‍ഡുകളിലും പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിനായി സ്ഥാപിച്ച മിനി എം.സി.എഫ് നിര്‍മാണത്തില്‍ വന്‍ അഴിമതി നടന്നതായി എൽ.ഡി.എഫ് ആരോപിച്ചിരുന്നു. ചൊവ്വാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധവുമായി എൽ.ഡി.എഫ് അംഗങ്ങള്‍ രംഗത്തെത്തി. പ്രതിപക്ഷ നേതാവ് എസ്. ഹരിദാസന്‍ നായര്‍, ഉപനേതാവ് ആര്‍. സന്തോഷ്, കേരള കോൺഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് എബ്രഹാം പഴയകടവന്‍ എന്നിവരാണ് വിഷയം ഉന്നയിച്ചത്. കഴിഞ്ഞ ഒന്നര വര്‍ഷത്തെ യു.ഡി.എഫ് ഭരണത്തിലെ അഴിമതികള്‍ വിജിലന്‍സ് അന്വേഷിക്കണമെന്ന് പ്രതിപക്ഷം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണത്തിന് കൗണ്‍സില്‍ ശിപാര്‍ശ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.