സ്വാഗതസംഘം രൂപവത്​കരിച്ചു

വൈക്കം: ജൂലൈ 15 മുതല്‍ 17 വരെ നടക്കുന്ന സി.പി.ഐ വൈക്കം മണ്ഡലം സമ്മേളനത്തിന്‍റെ നടത്തിപ്പിനായി . സ്വാഗതസംഘ രൂപവത്​കരണ യോഗം സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ആര്‍. സുശീലന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടേറിയറ്റ് അംഗം എന്‍. അനില്‍ ബിശ്വാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം ലീനമ്മ ഉദയകുമാര്‍, ടി.എന്‍. രമേശന്‍, പി. സുഗതന്‍, എം.ഡി. ബാബുരാജ്, കെ. അജിത്ത്, എ.സി. ജോസഫ്, പി. പ്രദീപ്, വി.കെ. അനില്‍കുമാര്‍, പി.എസ്. പുഷ്‌കരന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി എ.സി. ജോസഫ് (ചെയർ), പി.എസ്. പുഷ്‌കരന്‍ (ജന. കൺ), പി.ആര്‍. രജനി, ഡി. ബാബു, സുജാത മധു, കെ.എ. കാസ്‌ട്രോ (വൈസ് ചെയർ), ടി.സി. പുഷ്പരാജന്‍, കെ.കെ. ചന്ദ്രബാബു, സജീവ് ബി. ഹരന്‍, മായ ഷാജി (ജോ.​ കൺ) എന്നിവരടങ്ങുന്ന 251 അംഗ എക്‌സിക്യൂട്ടിവിനെ തെരഞ്ഞെടുത്തു. ജൂലൈ 15ന് ഉല്ലലയിലെ പി. നാരായണന്‍ നഗറില്‍ നടക്കുന്ന പൊതുസമ്മേളനം സി.പി.ഐ ദേശീയ സെക്രട്ടറി ബിനോയ് വിശ്വം എം.പി ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.