കാഞ്ഞിരപ്പള്ളി: സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി തെരഞ്ഞെടുക്കപ്പെട്ട ജില്ലയിലെ ഹജ്ജ് യാത്രികർക്കുള്ള സാങ്കേതിക പഠനക്ലാസ് കാഞ്ഞിരപ്പള്ളി അസർ ഫൗണ്ടേഷൻ ഓഡിറ്റോറിയത്തിൽ നടന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുൻ അംഗം എച്ച്. മുസമ്മിൽ ഉദ്ഘാടനം ചെയ്തു. ഈരാറ്റുപേട്ട നൈനാർ പള്ളി ഇമാം അഷ്റഫ് മൗലവിയുടെ പ്രാർഥനയോടെ തുടങ്ങിയ യോഗത്തിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി ജില്ല ട്രെയിനർ ഷിഹാബ് പുതുപ്പറമ്പിൽ അധ്യക്ഷത വഹിച്ചൂ. സംസ്ഥാന ഹജ്ജ് കമ്മിറ്റി മാസ്റ്റർ ട്രെയിനർ എൻ.പി. ഷാജഹാൻ സാങ്കേതിക ക്ലാസിന് നേതൃത്വം നൽകി. ഏറ്റുമാനൂർ മണ്ഡലം ട്രെയിനർ നാസിർ ദാറുസ്സലാം, ഇടുക്കി ജില്ല ഹജ്ജ് ട്രെയിനർ അബ്ദുസ്സലാം സഖാഫി, ട്രെയിനർമാരായ കമറുദ്ദീൻ തോട്ടത്തിൽ, മിസാബ് ഖാൻ, സിയാദ് ഖാലിദ്, സഫറുല്ല ഖാൻ, കോട്ടയം ട്രെയിനർ അജി കെ. മുഹമ്മദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.