എം.ജി: സ്‌കോളർഷിപ്പുകൾ വിതരണം ചെയ്തു

​കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയുടെ 2020-21, 2021-22 വർഷത്തിലെ സ്‌കോളർഷിപ്പുകൾ വൈസ് ചാൻസലർ ഡോ. സാബു തോമസ് വിതരണം ചെയ്തു. സിൻഡിക്കേറ്റ് അംഗം ഡോ. ആർ. അനിത, സ്റ്റുഡന്റ്‌സ് സർവിസ് വിഭാഗം ഡയറക്ടർ ഡോ. എം.കെ. ബിജു, അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസർ ബാബു പള്ളിപ്പാട്ട്, ടി.എ. അജികുമാർ തുടങ്ങിയവർ സംസാരിച്ചു. ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത എൻ.സി.സി, കാഡറ്റുകൾക്കും എൻ.എസ്.എസ് വളന്‍റിയർമാർക്കും സർവകലാശാല കലോത്സവങ്ങളിൽ ഉന്നത വിജയം നേടിയവർക്കും അഫിലിയേറ്റഡ് കോളജുകളിലെ ശാരിരിക വെല്ലുവിളി നേരിടുന്ന വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പുകളാണ് വിതരണം ചെയ്തത്. ആകെ 64 വിദ്യാർഥികൾക്കാണ് 5000 രൂപ വീതമുള്ള സ്‌കോളർഷിപ്പുകൾ നൽകിയത്. പടം KTG MG UNI മഹാത്മാഗാന്ധി സർവകലാശാലയിലെ വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പുകൾ വൈസ് ചാൻസലർ ഡോ. സാബു തോമസ് വിതരണം ചെയ്യുന്നു ജോബ് ഫെയർ 18ന് കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസിലെ പ്ലേസ്‌മെന്‍റ്​ സെൽ വിവിധ സർക്കാർ ഏജൻസികളുടെ സഹായത്തോടെ മേയ് 17ന് സ്‌കിൽ അപ്​ഗ്രഡേഷൻ പ്രോഗ്രാമും മേയ് 18ന് മെഗ ജോബ് ഫെയറും സംഘടിപ്പിക്കുന്നു. ഡിസെബിലിറ്റി സ്റ്റഡീസ് ആൻഡ്​​ റിഹാബിലിറ്റേഷൻ സയൻസസ്, സോഷ്യൽ വർക്ക്, സൈക്കോളജി, സ്‌പെഷൽ എജുക്കേഷൻ, കൗൺസലിങ്​, ഒക്യുപേഷനൽ തെറപ്പി, ഫിസിയോതെറപ്പി, റിഹാബിലിറ്റേഷൻ സൈക്കോളജി, റിഹാബിലിറ്റേഷൻ നഴ്‌സിങ്​, ഇന്ത്യൻ സൈൻ ലാംഗ്വേജ് തുടങ്ങിയ മേഖലകളിൽ പി.ജി, യു.ജി, ബി.എഡ്, എം.എഡ്, ഡിപ്ലോമ, എം.ഫിൽ, പിഎച്ച്.ഡി എന്നിവ പൂർത്തീകരിച്ച തൊഴിലന്വേഷകർക്ക് പങ്കെടുക്കാം. ഈ മേഖലകളിൽനിന്നുള്ള തൊഴിൽദാതാക്കൾക്കും പ്രോഗ്രാമിന്‍റെ ഭാഗമാകാം. ഫോൺ: 9895474642.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.