കെ.​ബി. ഗ​ണേ​ഷ്കു​മാ​റി​നെ​തി​രെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം; ഹൈ​വേ ഉ​പ​രോ​ധി​ച്ചു

കൊ​ല്ലം: പ​ത്ത​നാ​പു​ര​ത്ത് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ കെ.​ബി. ഗ​ണേ​ഷ്കു​മാ​ർ എം.​എ​ൽ.​എ​യു​ടെ ഗു​ണ്ട​ക​ൾ മ​ർ​ദി​ച്ചെ​ന്നാ​രോ​പി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. പ്ര​വ​ർ​ത്ത​ക​ർ ഹൈ​വേ ഉ​പ​രോ​ധി​ച്ചു. എം.​എ​ൽ.​എ​യെ പ്ര​തീ​കാ​ത്മ​ക​മാ​യി ന​ടു​റോ​ഡി​ൽ ച​ങ്ങ​ല​ക്കി​ട്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധം. യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി​ഷ്ണു​സു​നി​ൽ പ​ന്ത​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സം​ബ്ലി പ്ര​സി​ഡ​ൻ​റ് ശ​ര​ത് മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നേ​താ​ക്ക​ളാ​യ ന​വാ​സ് റ​ഷാ​ദി, ഒ.​ബി. രാ​ജേ​ഷ്, കൗ​ശി​ക് എം. ​ദാ​സ്, ഷാ​ജ​ഹാ​ൻ പാ​ല​യ്ക്ക​ൽ, ബി​ച്ചു കൊ​ല്ലം, അ​യ​ത്തി​ൽ ശ്രീ​കു​മാ​ർ, ശ​ര​ത് ക​ട​പ്പാ​ക്ക​ട, ഷെ​ഹ​ൻ​ഷാ, ഹ​ർ​ഷാ​ദ്, സ​ച്ചി​ൻ പ്ര​താ​പ്, ഉ​ളി​യ​ക്കോ​വി​ൽ ഉ​ല്ലാ​സ്, മ​ഹേ​ഷ് മ​നു, ഷാ​രൂ​ഖ്, ഷി​ബു ക​ട​വൂ​ർ, സൈ​ദ​ലി, അ​ഫ്‌​സ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഗ​ണേ​ഷ്കു​മാ​റി​നെ​തി​രെ ക്രി​മി​ന​ല്‍ കേ​സെ​ടു​ക്ക​ണം –കൊ​ടി​ക്കു​ന്നി​ല്‍

ഗു​ണ്ടാ​സം​ഘ​ങ്ങ​ളു​മാ​യി പ​ത്ത​നാ​പു​രം മ​ണ്ഡ​ല​ത്തി​ലും പു​റ​ത്തും സ​ഞ്ച​രി​ക്കു​ന്ന കെ.​ബി. ഗ​ണേ​ഷ്കു​മാ​റി​നെ​തി​രെ ക്രി​മി​ന​ല്‍ കേ​സെ​ടു​ക്ക​ണ​മെ​ന്ന് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം.​പി. അ​ക്ര​മ​ങ്ങ​ളി​ല്‍ നി​ന്ന് ജ​ന​ശ്ര​ദ്ധ തി​രി​ച്ചു​വി​ടാ​നാ​ണ് കൊ​ട്ടാ​ര​ക്ക​ര​യി​ലെ എം.​പി ഓ​ഫി​സി​ലേ​ക്ക് കേ​ര​ള കോ​ണ്‍ഗ്ര​സ് (ബി) ​പ്ര​വ​ര്‍ത്ത​ക​രെ​ക്കൊ​ണ്ട് മാ​ര്‍ച്ച് സം​ഘ​ടി​പ്പി​ച്ച​തെ​ന്നും കൊ​ടി​ക്കു​ന്നി​ല്‍ ആ​രോ​പി​ച്ചു.

എ​ല്‍.​ഡി.​എ​ഫി​ലെ ക​ക്ഷി​ക​ള്‍ പോ​ലും അം​ഗീ​ക​രി​ക്കാ​ത്ത പ്ര​വ​ര്‍ത്ത​ന​ശൈ​ലി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന ഗ​ണേ​ഷ് കു​മാ​ര്‍ കാ​ല​ത്തിെൻറ ചു​വ​രെ​ഴു​ത്ത് മ​ന​സ്സി​ലാ​ക്കി പ്ര​വ​ര്‍ത്തി​ക്കാ​ന്‍ ത​യാ​റാ​ക​ണ​മെ​ന്നും കൊ​ടി​ക്കു​ന്നി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

എം.​പി​യു​ടെ ഓ​ഫി​സി​ലേ​ക്ക് ​മാ​ർ​ച്ച്‌

കെ.​ബി. ഗ​ണേ​ഷ്​​കു​മാ​ർ എം.​എ​ൽ.​എ​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ കേ​ര​ള കോ​ൺ​ഗ്ര​സ്‌ (ബി) ​കൊ​ട്ടാ​ര​ക്ക​ര നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം.​പി​യു​ടെ കൊ​ട്ടാ​ര​ക്ക​ര​യി​ലെ ഓ​ഫി​സി​ലേ​ക്ക് മാ​ർ​ച്ച്‌ ന​ട​ത്തി. എം.​പി ഓ​ഫി​സി​ന് സ​മീ​പം പൊ​ലീ​സ് ബാ​രി​ക്കേ​ഡ് കെ​ട്ടി മാ​ർ​ച്ച് ത​ട​ഞ്ഞു. പ്ര​തി​ഷേ​ധ​യോ​ഗം ജി​ല്ല പ്ര​സി​ഡ​ൻ​റ് എ. ​ഷാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ​ണേ​ഷ്കു​മാ​റി​നെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​നാ​ണ് കോ​ൺ​ഗ്ര​സ്‌ ശ്ര​മി​ക്കു​ന്ന​തെ​ന്നും ച​വ​റ​യി​ൽ ന​ട​ന്ന അ​ക്ര​മം അ​തിെൻറ ഭാ​ഗ​മാ​ണെ​ന്നും ഷാ​ജു ആ​രോ​പി​ച്ചു.

ജേ​ക്ക​ബ് വ​ർ​ഗീ​സ് വ​ട​ക്ക​ട​ത്ത്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ നെ​ടു​വ​ന്നൂ​ർ സു​നി​ൽ, കെ. ​ശ​ങ്ക​ര​ൻ​കു​ട്ടി, തൃ​ക്ക​ണ്ണ​മം​ഗ​ൽ ജോ​യി​ക്കു​ട്ടി, വി.​ജെ. വി​ജ​യ​കു​മാ​ർ, കെ. ​ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള, പെ​രും​കു​ളം സു​രേ​ഷ്, നീ​ലേ​ശ്വ​രം ഗോ​പാ​ല​കൃ​ഷ്ണ​ൻ, വ​ട​കോ​ട് മോ​ന​ച്ച​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പത്തനാപുരത്ത് ഹർത്താൽ ഭാഗികം

പത്തനാപുരം പഞ്ചായത്തിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ ഹർത്താല്‍ ഭാഗികം. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയായിരുന്നു ഹർത്താൽ. കടകമ്പോളങ്ങൾ പൂര്‍ണമായും അടഞ്ഞുകിടന്നു. കെ.എസ്.ആര്‍.ടി.സിയും സ്വകാര്യബസുകളും സർവിസ് നടത്തി. മെഡിക്കൽ സ്​റ്റോറുകളും ചുരുക്കം ചില ഭക്ഷണശാലകളും തുറന്നു. സ്വകാര്യവാഹനങ്ങൾ നിരത്തിലിറങ്ങി. രാവിലെ തന്നെ ഹര്‍ത്താലനുകൂലികള്‍ നഗരത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളും ബാങ്കുകളും അടക്കം അടപ്പിച്ചിരുന്നു. പുനലൂർ ഡിവൈ.എസ്.പി അനിൽദാസിെൻറ നേതൃത്വത്തിൽ വന്‍ പൊലീസ് സംഘം ഞായറാഴ്ച രാത്രി മുതല്‍ നഗരത്തിലുണ്ട്.

കഴിഞ്ഞ ദിവസം കെ.ബി. ഗണേഷ്കുമാർ എം.എൽ.എയുടെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ സംസ്ഥാന സെക്രട്ടറി അഡ്വ. സാജുഖാനടക്കം ഏഴുപേർക്ക് പരിക്കേറ്റിരുന്നു. ഇതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഹര്‍ത്താല്‍ നടത്തിയത്. കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ രാവിലെ പ്രതിഷേധമാര്‍ച്ച് നടന്നു. നെടുപറമ്പില്‍ നിന്ന്​ ആരംഭിച്ച മാര്‍ച്ച് കല്ലുംകടവ് ചുറ്റി എം.എല്‍.എ ഓഫിസിലേക്ക് പോകുന്നതിനിടെ പഞ്ചായത്ത് ഓഫിസ് ജങ്ഷനില്‍ ​െവച്ച് പൊലീസ് തടഞ്ഞു.

ഇത് എറെനേരം ഉന്തിനും തള്ളിനുമിടയാക്കി. തുടര്‍ന്ന്, നടന്ന പ്രതിഷേധയോഗം കെ.പി.സി.സി നിര്‍വാഹകസമിതിയംഗം സി.ആര്‍. നജീബ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ജെ.എല്‍. നസീര്‍ അധ്യക്ഷത വഹിച്ചു. ഷേഖ് പരീത്, അഡ്വ. സാജുഖാന്‍, എം.എ. സലാം, യദുകൃഷ്ണന്‍, ഷക്കീം എന്നിവര്‍ സംസാരിച്ചു.

Tags:    
News Summary - Youth Congress protests against Ganesh Kumar; The highway is blocked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.