വിവാഹ വാഗ്ദാനം നല്കി വീട്ടമ്മയെ പീഡിപ്പിച്ച യുവാവ് പിടിയില്‍
കിളികൊല്ലൂർ: വിവാഹ വാഗ്ദാനം നല്കി വീട്ടമ്മയെ പീഡിപ്പിച്ച ശേഷം മറ്റൊരു വിവാഹം കഴിച്ച യുവാവിനെ കിളികൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. കന്നിമേല്കുഴിക്കണ്ടം വയല്‍ ശാന്തിനഗര്‍ 89ല്‍ വിനോദ് മന്ദിരത്തില്‍ വിനോദ് ആണ് (36) പിടിയിലായത്.
ഇയാളുടെ വിവാഹത്തിനു ശേഷവും ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതോടെ വീട്ടമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പൊലീസ് എത്തിയതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിന്തുടര്ന്ന് പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പീഡനശ്രമം; മധ്യവയസ്കൻ അറസ്റ്റിൽ
ഓച്ചിറ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്ക്കൻ അറസ്റ്റിൽ. പ്രയാർ തെക്ക് ക്ലാപ്പന താണുവേലിൽ കിഴക്കതിൽ താജുദീൻ (56) ആണ് അറസ്റ്റിലായത്. കാറ്ററിങ് നടത്തിപ്പുകാരനായ ഇയാൾ പെൺകുട്ടിക്ക് ഭക്ഷണം നൽകാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയതായാണ് പരാതി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.