ശ്യാംകുമാർ
ശക്തികുളങ്ങര: മാതാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച മകൻ പൊലീസ് പിടിയിലായി. ശക്തികുളങ്ങര കന്നിമേൽചേരി മൂലങ്കരത്തറ വീട്ടിൽ ശ്യാംകുമാർ (25) ആണ് പിടിയിലായത്.
പണം ആവശ്യപ്പെട്ടത് നൽകാൻ വിസമ്മതിച്ചതിൽ പ്രകോപിതനായാണ് ഇയാൾ ആക്രമിച്ചത്. ലഹരിക്ക് അടിമപ്പെട്ട യുവാവിന് ജോലിയില്ല. കഴിഞ്ഞദിവസം പണം ആവശ്യപ്പെട്ട് മാതാവിനോട് വഴക്കുണ്ടാക്കിയ ഇയാൾ അടുക്കളയിലിരുന്ന വെട്ടുകത്തി ഉപയോഗിച്ച് തലയിൽ വെട്ടുകയായിരുന്നു. ആശുപത്രിയിൽ ചികിത്സ തേടിയ മാതാവ് തിരികെ വീട്ടിലെത്തിയപ്പോൾ വീണ്ടും ഇയാൾ പണം ആവശ്യപ്പെട്ടു. വാക്കേറ്റത്തിനൊടുവിൽ കോടാലി ഉപയോഗിച്ച് വീണ്ടും തലയിൽ വെട്ടി.
ആക്രമണം പിതാവ് തടഞ്ഞെങ്കിലും കോടാലികൊണ്ട് തലയിൽ ആഴത്തിൽ മുറിവേറ്റു. പരിക്കേറ്റ മാതാവ് സജി ജില്ല ആശുപത്രിയിൽ ചികിത്സതേടി. ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിൽ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. ശക്തികുളങ്ങര ഇൻസ്പെക്ടർ യു. ബിജു, സബ് ഇൻസ്പെക്ടർമാരായ ഷാജഹാൻ, സലീം, എ.എസ്.ഐ പ്രദീപ്, എസ്.സി.പി.ഒമാരായ സുരേഷ്ബാബു, ശ്രീലാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.