കൊ​ല്ലം പ്ര​സ്സ് ക്ല​ബ് സം​ഘ​ടി​പ്പി​ച്ച '' ദേ​ശ​പ്പോ​ര്'' സം​വാ​ദ പ​രി​പാ​ടി​യി​ൽ ബി​ന്ദു

കൃ​ഷ്ണ (കോ​ൺ​ഗ്ര​സ് ), ചി​ന്താ ജെ​റോം (സി.​പി.​എം) പി. ​രാ​ജി പ്ര​സാ​ദ് (ബി.​ജെ.​പി)

ചർച്ചയായി ഭരണ നേതൃത്വത്തിലെ സ്ത്രീസംവരണം

കൊല്ലം: ഭരണ നേതൃത്വങ്ങളിലെ സ്ത്രീസംവരണം ചർച്ചയായി കൊല്ലം പ്രസ് ക്ലബിന്‍റെ ‘ദേശപ്പോര്’ സംവാദം. സംവാദത്തിൽ ചിന്ത ജെറോം (സി.പി.എം), ബിന്ദു കൃഷ്ണ (കോൺഗ്രസ്), രാജി പ്രസാദ് (ബി.ജെ.പി) എന്നിവർ പങ്കെടുത്തു. ജയൻ മഠത്തിൽ മോഡറേറ്ററായി. സ്ത്രീകൾ ഭാരവാഹികളായ സ്ഥാപനങ്ങളിലും ഭരണസംവിധാനങ്ങളിലും അഴിമതി കേസുകൾ വളരെ കുറവാണെന്ന നിരീക്ഷണം സ്ത്രീകളുടെ ഭരണക്ഷമതയ്ക്കുള്ള ഉദാഹരണമായി ചൂണ്ടി കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി അംഗം ബിന്ദുകൃഷ്ണ.

സ്ത്രീകളുടെ അവകാശങ്ങൾ ഇപ്പോഴും നിഷേധിക്കപ്പെടുന്നതും, അവരുടെ അടിസ്ഥാന അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ശക്തമായ പോരാട്ടം തുടരേണ്ടതുമാണെന്ന് അവർ പറഞ്ഞു. സ്ത്രീകൾക്കും സാധാരണ ജനങ്ങൾക്കും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹ വിഭാഗങ്ങൾക്കും അധികാരത്തിൽ പങ്കാളിത്തം ഉറപ്പുവരുത്തുന്ന നിരവധി ബില്ലുകൾ പാർലമെന്റിൽ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, പുരോഗമന രാഷ്ട്രീയ നിലപാടുകൾ അവകാശപ്പെടുന്ന ചിലനേതാക്കൾ തന്നെ അതിനെ എതിർത്തതിനെ തുടർന്ന് അവ ബില്ലുകൾ അംഗീകരിക്കപ്പെടാതെ പോയതായി ചൂണ്ടിക്കാണിച്ചു.

പഞ്ചായത്ത് രാജ്, നഗരപാലിക ബില്ലുകൾ നടപ്പാക്കുന്നതിൽ നിരവധി സംസ്ഥാനങ്ങൾ വൈകിയതും വിമർശനത്തിന് ഇടയാക്കി. സ്ത്രീകൾക്ക് തീരുമാനം എടുക്കാനുള്ള ബുദ്ധിമുട്ടുണ്ടെന്ന പഴയകാല ധാരണ പങ്കുവെക്കുന്ന രാഷ്ട്രീയ മതിലുകൾ ഇപ്പോഴും തുടരുന്നുവെന്നുള്ളത് ആശങ്കാജനകമെന്നും അവർ കുറ്റപ്പെടുത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും വിശിഷ്ടമായ തീരുമാനങ്ങൾ എടുക്കുന്ന സ്ഥാനങ്ങളിലേക്കും സ്ത്രീകൾക്ക് കടന്നുവരുന്നതിന് സംവരണം വളരെ പ്രയോജനകരമായിട്ടുണ്ടെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോം. ഇത് സ്ത്രീകളുടെ രാഷ്ട്രീയ പങ്കാളിത്തം വർദ്ധിപ്പിക്കാൻ സഹായിച്ചു. സ്ത്രീകൾക്ക് വലിയ കഴിവുകളുണ്ട്, പ്രത്യേകിച്ച് 'മൾട്ടി ടാസ്കിങ്' കഴിവ്.

വീട്ടിലെ ജോലികളും തൊഴിലും ഒരുമിച്ച് ചെയ്യാൻ അവർക്ക് സാധിക്കുന്നു. ഇത് സ്ത്രീകളുടെ പ്രധാനപ്പെട്ട ഒരുഗുണമാണ്. രാഷ്ട്രീയത്തിലെ തീരുമാനങ്ങൾ എടുക്കുന്ന സ്ഥാനങ്ങളിലേക്ക് സ്ത്രീകൾ കടന്നുവന്നപ്പോൾ മാറ്റങ്ങളും പുരോഗതിയും ഉണ്ടായിട്ടുണ്ട്. കൊല്ലം കോർപറേഷൻ മേയർ ആയിരുന്ന സബിത ബീഗം, തിരുവനന്തപുരം മേയർ ആയ ആര്യ രാജേന്ദ്രൻ എന്നിവർ ഉദാഹരണങ്ങളാണെന്നും ഇന്ത്യയിൽ ബീഹാറിന് ശേഷം കേരളത്തിലാണ് സ്ത്രീസംവരണം നടപ്പാക്കിയതെന്നും അവർ ചൂണ്ടികാട്ടി. ബി.ജെ.പിയുടെ ഭരണത്തിലും സ്ത്രീകളുടെ പ്രാധാന്യം വർധിച്ചുവെന്നും, നിർമലാസീതാരാമനെപ്പോലെ ഇന്ത്യയിൽ ഏറ്റവുമധികം ബജറ്റ് അവതരിച്ച സ്ത്രീകളുണ്ടായെന്നും ബി.ജെ.പി ജില്ല അധ്യക്ഷന്മാരായി പോലും സ്ത്രീകളെ നിയമിച്ചുവെന്നും ബി.ജെ.പി ജില്ല ഈസ്റ്റ് ജില്ല പ്രസിഡന്‍റ് രാജി പ്രസാദ്.

സുഷമ സ്വരാജ് അടക്കം രാജ്യം ബഹുമാനിക്കുന്ന ഒട്ടേറെ വനിത നേതാക്കന്മാരെ സംഭാവന ചെയ്ത പാർട്ടിയാണ് ബി.ജെ.പി. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്ന സുകന്യ സമൃദ്ധി യോജന, പ്രധാനമന്ത്രി മാതൃ വന്ദന യോജനഎന്നിവ കൊണ്ടുവന്നതും വൃദ്ധരായ സ്ത്രീകൾക്ക് ആരോഗ്യ ഇൻഷുറൻസ് പദ്ധതികളും പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനും ആവശ്യമായ സഹായങ്ങൾ നൽകുന്നതിലൂടെ അവരുടെ ഉന്നമനത്തിനായി കേന്ദ്രസർക്കാർ പ്രവർത്തിക്കുന്നതായും അവർ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Women's reservation in administrative leadership under discussion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.