Posted On
date_range Updated On
date_range റെയിൽവേ മേൽപാലത്തിൽ യുവതി പ്രസവിച്ചു; പരിചരണം കിട്ടാതെ കുഞ്ഞ് മരിച്ചു
കൊല്ലം: കൊല്ലം റെയിൽവേ സ്േ റ്റഷനിലെ മേൽപാലത്തിൽ ഇതരസംസ്ഥാന യുവതി പ്രസവിച്ചു; പരിചരണം കിട്ടാതെ കുഞ്ഞ് മരിച്ചു. ചൊവ്വാഴ്ച പുലർച്ചയാണ് സംഭവം.
ഇവിടെ കിടന്നുറങ്ങിയ യുവതിയാണ് പ്രസവിച്ചത്. ഒപ്പം ആരുമുണ്ടായിരുന്നില്ലെന്ന് ഇവർ പൊലീസിനു മൊഴി നൽകി. ഇടയ്ക്കിടെ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന യുവതി സ്വദേശം ഝാർഖണ്ഡ്, ഒഡിഷ എന്നിങ്ങനെ മാറി മാറി പറയുന്നുണ്ട്. പൊലീസ് ഇവരെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരിച്ചറിയാൻ ശ്രമം ആരംഭിച്ചതായി റെയിൽവേ പൊലീസ് പറഞ്ഞു. കുഞ്ഞിെൻറ മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.